ml.news
34

ബെനഡിക്ട് പതിനാറാമന്റെ കത്തിന്റെ ചിത്രത്തിൽ കൃതിമം കാണിച്ച് വത്തിക്കാൻ

ബെനഡിക്ട് പതിനാറാമന്റെ കത്തിൽ കൃതിമം കാണിച്ചെന്ന് സെക്രട്ടറിയേറ്റ് ഫോർ കമ്മ്യൂണിക്കേഷൻസിന്റെ അധ്യക്ഷനായ മോൺസിഞ്ഞോർ ദാരിയോ എദ്വാർദോ വിഗനോ സമ്മതിച്ചതായി Associated Press, മാർച്ച് 14-ന്, അറിയിച്ചു.

ജനുവരിയിൽ, ദൈവശാസ്ത്രപരമായ ഒരു പേജ് സംഭാവന നൽകുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ദൈവശാസ്ത്ര പ്രാധാന്യത്തെക്കുറിച്ചുള്ള ഫാ. റോബെർത്തോ റിപ്പോളെയുടെ 11 വാല്യങ്ങൾ, വിഗനോ ബെനഡിക്ടിന് അയച്ചുകൊടുത്തിരുന്നു. എന്നാൽ ബെനഡിക്ട് മറുപടി നൽകിയത് ഇപ്രകാരമാണ്:

"നിർഭാഗ്യവശാൽ, ശാരീരിക കാരണങ്ങൾ കൊണ്ട് മാത്രമാണെങ്കിൽ പോലും, എനിക്ക് പതിനൊന്ന് ചെറു വാല്യങ്ങൾ അടുത്ത കാലത്തൊന്നും വായിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അതിനേക്കാൾ കൂടുതലായി, ഞാൻ ഇതിനോടകം ഏറ്റെടുത്തിട്ടുള്ള കർത്തവ്യങ്ങളുണ്ട്".

തിങ്കളാഴ്ച, ബെനഡിക്ട് പതിനാറാമന്റെ കത്തിന്റെ ഒരു ചെറിയ ഭാഗം കാണിക്കുന്ന ഫോട്ടോ വിഗനോ പ്രസിദ്ധീകരിച്ചു. അതിൽ, മര്യാദയുടെ പേരിൽ ഫ്രാൻസിസ് മാർപാപ്പയുടെ "ദൈവശാസ്ത്രത്തെ" ബെനഡിക്ട് പുകഴ്ത്തുന്നുണ്ട്. കത്തിന്റെ ബാക്കി ഭാഗം, പ്രത്യേകിച്ച്, മുകളിലെ ഉദ്ധരണി വായിക്കാനാകാത്ത രീതിയിലാക്കിയിരുന്നു.

വിഗനോ പ്രസിദ്ധീകരിച്ച ഭാഗം സൂചിപ്പിക്കുന്നത് ബെനഡിക്ട് പുസ്തകങ്ങൾ വായിച്ചെന്നും അവ അംഗീകരിച്ചുവെന്നുമാണ്.

ചിത്രം: Vatican News, #newsYjiuxkorrg