Clicks31
ml.news

കർദ്ദിനാൾ പെല്ലിനെതിരെയുള്ള നീചമായ വിചാരണയുടെ വിവരങ്ങൾ പുറത്ത്

കർദ്ദിനാൾ ജോർജ് പെല്ലിനെതിരെയുള്ള മെൽബൺ വ്യാജ വിചാരണയുടെ തെളിവുകൾ CatholicNewsAgency.com (ഡിസംബർ 17) പ്രസിദ്ധീകരിച്ചു.

പ്രഭാതത്തിൽ 10.30-നുള്ള ഞാറാഴ്ച കുർബ്ബാനയ്ക്ക് ശേഷം നിറയെ ആളുകളുള്ളപ്പോൾ മെൽബൺ കത്തീഡ്രലിലെ സങ്കീർത്തിയിൽ വെച്ച് ഗായകസംഘത്തിലുള്ള രണ്ട് പേരെ പീഡിപ്പിച്ചതിൽ പെൽ “കുറ്റക്കാരനാണെന്ന്“ ഡിസംബർ 11-ന് കണ്ടെത്തുകയായിരുന്നു.

അഭിഭാഷകർക്ക് കൃത്യമായ തിയ്യതി കണ്ടെത്താനായില്ല, “1996 ഓഗസ്റ്റിനും ഡിസംബറിനും ഇടയ്ക്കുള്ള ഒരു കാലഘട്ടത്തെപ്പറ്റിയാണ്“ പറഞ്ഞത്.

അമിത മയക്കുമരുന്നുപയോഗം മൂലം 2014-ൽ മരിക്കുന്നതിന് മുമ്പ്, താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തന്റെ അമ്മയോട് “ഇരകളിൽ“ ഒരാൾ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും പറഞ്ഞിരുന്നു. കോടതിയിൽ ഉണ്ടായിരുന്ന മറ്റേയാൾ മകൻ മരിച്ചതിന് ശേഷമാണ് “പീഡനങ്ങളെപ്പറ്റി“ അമ്മയോട് പറഞ്ഞത്.

മെൽബൺ ആർച്ചുബിഷപ്പായിരിക്കെ, 10.30-നുള്ള ഞാറാഴ്ച കുർബ്ബാനയാണ് പെൽ സ്ഥിരമായി അർപ്പിച്ചിരുന്നത്. ഇതിലായിരുന്നു ഗായകസംഘം സ്ഥിരമായി പാടിയിരുന്നതും. എന്നിരുന്നാലും, പുനരുദ്ധാരണ പണികൾ മൂലം 1996-ലെ ഓഗസ്റ്റിനും ഡിസംബറിനും ഇടയ്ക്ക് രണ്ട് പ്രാവശ്യമേ ഇത് നടന്നൊള്ളു.

രണ്ട് ഘട്ടങ്ങളിലും, കുർബ്ബാനയ്ക്ക് ശേഷം ഗായകസംഘം ഉടനെതന്നെ പരിശീലനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഗായകസംഘത്തിലെ രണ്ട് പേരുടെ അഭാവം പെട്ടെന്ന് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ഈ ഞാറാഴ്ചകളിൽ ഒന്നിൽ, കുർബ്ബാനയ്ക്ക് ശേഷം ഉടനെ തന്നെ പെൽ അതിഥികളെ സ്വീകരിച്ചിരുന്നു.

“കുർബ്ബാനയ്ക്ക് മുമ്പോ, കുർബ്ബാനയുടെ സമയത്തോ, അതിന് ശേഷമോ അവിടെയുണ്ടായിരുന്ന എന്നോടല്ലാതെ ആർച്ചുബിഷപ്പ് ആരുമായും നേരിട്ട് സംസർഗത്തിലായിരുന്നില്ല“, കത്തീഡ്രലിൽ പെൽ കുർബ്ബാനയർപ്പിച്ചപ്പോഴെല്ലാം സന്നിഹിതനായിരുന്ന ഒരു വൈദികൻ പോലീസിനോട് പറഞ്ഞു.

കുർബ്ബാനയ്ക്ക് ശേഷം തന്റെ കുർബ്ബാനവസ്ത്രങ്ങൾ മാറ്റാൻ സഹായം വേണമെന്നതിനാൽ അദ്ദേഹമവിടെ ഒറ്റയ്ക്കായിരിക്കാൻ സാധ്യതയില്ലെന്ന് മറ്റൊരു ദൃക്സാക്ഷി കോടതിയിൽ പറഞ്ഞു.

ആരോപണങ്ങളിൽ പറയുന്നതിനോട് കത്തീഡ്രലിന്റെ ഘടന യോജിക്കുന്നില്ലെന്ന് ഇതേ ദൃക്സാക്ഷി വിക്ടോറിയ പോലീസിനോട് പറയുകയുണ്ടായി.

[നുണ പറയുന്ന] വാദിയുടെ വിശ്വാസ്യതയെപ്പറ്റി മനസ്സിലാക്കിക്കൊടുക്കാൻ സാധ്യതയുള്ള കാര്യങ്ങൾ കോടതിയിൽ ചർച്ച ചെയ്യുന്നതിൽ നിന്നും പ്രതിഭാഗത്തെ ജഡ്ജി വിലക്കി.

ചിത്രം: George Pell, © Mazur/catholicnews.org.uk, CC BY-SA, #newsCwrxirreaw