ml.news
41

"സഭയിൽ യുദ്ധമാണ്" - സ്വവർഗ്ഗഭോഗ അനുകൂല കർദ്ദിനാൾ ഷോൺബോൺ

പരിശുദ്ധ മാതാവിന്റെ പുണ്യനാമത്തിന്റെ തിരുനാൾ ആഘോഷിക്കവേ നടത്തിയ പ്രഭാഷണത്തിൽ, ഏറെക്കുറേ "സഭയിൽ യുദ്ധമാണെന്നും" അതിന്റെ കാരണം, ബിഷപ്പുമാരും കർദ്ദിനാള്മാരും തങ്ങളെത്തന്നെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അനുകൂലമായും പ്രതികൂലമായും പ്രതിഷ്ഠിക്കുന്നതാണെന്നും വിയന്ന കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ പറഞ്ഞു.

ഇതിന്റെയെല്ലാം ഇടയിൽ "തന്റെ ഉള്ളിലെ സമാധാനം സൂക്ഷിക്കുന്ന" ഫ്രാൻസിസ് മാർപാപ്പയോടുള്ള തന്റെ "ബഹുമാനം" [തന്റെ ക്ഷോഭങ്ങളുടെ പേരിൽ ഫ്രാൻസിസ് മാർപാപ്പ പ്രശസ്തനാണെന്ന വസ്തുതയ്ക്ക് വിപരീതമാണിത്] അദ്ദേഹം പ്രകടിപ്പിച്ചു.

പീഡനങ്ങളെ നിശബ്ദമാക്കുന്നതിൽ ഫ്രാൻസിസ് മാർപാപ്പ വ്യക്തിഗതമായി പങ്കാളിയാണെങ്കിലും അദ്ദേഹത്തെ "ദൈവസമ്മാനം" എന്നാണ് ഷോൺബോൺ വിളിച്ചത്.

പ്രഭാഷണത്തിന്റെ വേളയിൽ, "ദരിദ്രരരേയും", "പരിസ്ഥിത സംരക്ഷണത്തെയും", "കാലാവസ്ഥാവ്യതിയാനത്തിന്റെ അനിഷേധ്യമായ യാഥാർത്ഥ്യത്തെയും" ഷോൺബോൺ പരാമർശിച്ചു.

ഓസ്ട്രിയൻ സ്വവർഗ്ഗഭോഗപ്രചാരകൻ ഗെറി കെസ്ലറുമായി ചേർന്ന് തന്റെ കത്തീഡ്രലിൽ പതിവായി സ്വവർഗ്ഗഭോഗ പരിപാടികൾ നടത്തുന്ന ഷോൺബോൻ, ഒരാഴ്ച മുമ്പ്‌, ഫ്രാൻസിസ് മാർപാപ്പയെ "വിശ്വാസയോഗ്യനായ പുരോഹിതൻ" എന്നാണ് വിശേഷിപ്പിച്ചത്.

ചിത്രം: Gery Keszler, Christoph Schönborn © Figlhaus Wien, Flickr CC BY-SA, #newsYbjhkaltmm