ml.news
49

മറ്റൊരു സംഘം ബിഷപ്പുമാരും അസന്മാര്‍ഗ്ഗികത തിരഞ്ഞെടുക്കുന്നു

വ്യഭിചാരികൾക്ക് ദിവ്യകാരുണ്യം അനുവദിക്കുന്ന അമോറിസ്‌ ലെത്തീസ്യയെ പിന്തുണച്ചുകൊണ്ട് ഇറ്റലിയിലെ പീഡ്മോണ്ടിലും അവൊസ്തയിലുമുള്ള പ്രാദേശിക ബിഷപ്പ് കോൺഫറൻസുകൾ, 16 പേജ് വരുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചു. ജനുവരി 16-ന് പ്രസിദ്ധീകരിച്ച രേഖയിൽ, എല്ലാ രൂപതകളോടും വ്യഭിചാരികൾക്ക് "സ്വീകരണസ്ഥലമൊരുക്കാൻ" (spazio di accoglienza) രേഖ ആവശ്യപ്പെടുന്നു. മാർഗ്ഗരേഖയനുസരിച്ച് ഇത് ദിവ്യകാരുണ്യം സ്വീകരിക്കാനും ആത്മാവിനെ നശിപ്പിക്കാനും പ്രേരകമാവും.

ഉപയോഗിച്ച ഉപായം പഴയതാണ്: എല്ലാ വ്യഭിചാരികളായ ദമ്പതികളും ഒരു "സ്വതന്ത്ര കേസാണെന്നും", ദമ്പതികൾക്ക് "സ്വതന്ത്ര കേസെന്ന" അടിസ്ഥാനത്തിൽ ദിവ്യകാരുണ്യം ലഭിക്കുമെന്നും രേഖ വാദിക്കുന്നു. പരിണിതഫലമായി എല്ലാ വ്യഭചാരികൾക്കും സംഭാഷണം കൂടാതെ ദിവ്യകാരുണ്യം ലഭിക്കും. ഈ വിധത്തിൽ, വിവാഹമോചനവും പുനഃവിവാഹവും കത്തോലിക്കാസഭയിൽ അവതരിപ്പിക്കപ്പെടുന്നു.

"നവ സുവിശേഷവത്കരണത്തിന് വെല്ലുവിളികൾ" സ്വീകരിക്കാനുള്ള തങ്ങളുടെ വഴിയാണിതെന്ന് ബിഷപ്പ് അവകാശപ്പെടുന്നു. പക്ഷെ ഇതൊരു മായയാണ്. സഭയ്ക്കും വിവാഹമെന്ന കൂദാശയ്ക്കും വിനാശകരമായ ഫലങ്ങൾ നൽകി, നൂറ്റാണ്ടുകളോളം സ്വിറ്റ്സർലൻഡ്, ജർമ്മനി പോലുള്ള രാജ്യങ്ങളിൽ പരസ്യമായി തന്നെ വ്യഭിചാരികൾക്കുള്ള ദിവ്യകാരുണ്യം ശീലിച്ചു വരുന്നു.

ചിത്രം: © Antoine Mekary, Aleteia, CC BY-NC-ND, #newsTypkcpivgn