ml.news
66

ആർച്ചുബിഷപ്പ് ഹെൻറിക്ക് ഹോസർ മെജുഗോരെയുടെ ആദ്യ ബിഷപ്പോ?

പോളണ്ട്: വാഷാവ-പ്രാഗ രൂപതയെ നയിക്കുന്ന ആർച്ചുബിഷപ്പ് ഹെൻറിക്ക് ഹോസർ, 74, മെജുഗോരെയുടെ ആദ്യത്തെ ബിഷപ്പാകുമെന്ന് സൂചന. മോസ്റ്റാർ-ദുവ്നോ രൂപതയിൽ നിന്നും വേർപെടുത്തി മെജുഗോരെയേ ഒരു പ്രാദേശിക കാര്യാലയമായി …കൂടുതൽ
പോളണ്ട്: വാഷാവ-പ്രാഗ രൂപതയെ നയിക്കുന്ന ആർച്ചുബിഷപ്പ് ഹെൻറിക്ക് ഹോസർ, 74, മെജുഗോരെയുടെ ആദ്യത്തെ ബിഷപ്പാകുമെന്ന് സൂചന. മോസ്റ്റാർ-ദുവ്നോ രൂപതയിൽ നിന്നും വേർപെടുത്തി മെജുഗോരെയേ ഒരു പ്രാദേശിക കാര്യാലയമായി വത്തിക്കാൻ മാറ്റുമെന്നും ഇതിൽ നിന്ന് അർത്ഥമാക്കേണ്ടിയിരിക്കുന്നു. വാഷാവ-പ്രാഗയ്ക്ക് ആർച്ചുബിഷപ്പ് ഹോസറിന്റെ രൂപതയിലെ ചുമതലകൾ ഏറ്റെടുക്കാൻ അനുവാദമുള്ള ഒരു സഹായ മെത്രാനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിട്ട് രണ്ട് ദിവസമേ ആയിട്ടൊള്ളുവെന്ന് ഇറ്റാലിയൻ ബ്ലോഗ് ലാ ഫെദെ ക്വൊദിധിയാന എഴുതുന്നു.
ഫെബ്രുവരിയിൽ ആർച്ചുബിഷപ്പ് ഹോസറിനെ മെജുഗോരെയുടെ പ്രത്യേക ദൂതനായി നിയമിച്ചിരുന്നു.
ചിത്രം: Henryk Hoser, © Przemysław Jahr, CC BY-SA, #newsRbvhrfnrct