ml.news
144

ബിഷപ്പ് സ്‌നൈഡർ: "യൂറോപ്പിനെ ഇസ്ലാമികവത്കരിക്കാൻ പദ്ധതിയുണ്ട്"

പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്ലാമികവത്കരണത്തിന്റെ ഭീക്ഷണിയുണ്ടോയെന്ന് ഖസാഖ്സ്ഥാൻ ബിഷപ്പ് അത്തനേഷ്യസ് സ്‌നൈഡറോട് LaFedeQuotidiana.it (ജൂലൈ 15) ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം, "അത്തരത്തിലുള്ള ഭീക്ഷണിയൊന്നുമില്ല, ഇസ്ലാമികവത്കരണം അതിന്റെ പൂർണ്ണ വേഗതയിൽ ഇതിനോടകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്".

സ്നൈഡറിന്റെ അഭിപ്രായത്തിൽ, "യൂറോപ്പ്യൻ ജനതയുടെ ക്രൈസ്തവ-ദേശീയ വ്യക്തിത്വത്തിൽ മാറ്റം വരുത്താൻ അന്തർദേശീയ ശക്തികൾ ചേർന്ന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്".

"ഈ ശക്തികൾ സഭയുടെയും അതിന്റെ ഘടനകളുടെയും ബഹൃത്തായ ധാർമ്മിക സ്രോതസ്സിനെ ഉപയോഗപ്പെടുത്തിയാണ് അവരുടെ ക്രൈസ്തവ-യൂറോപ്പ്യൻ വിരുദ്ധ ലക്ഷ്യങ്ങൾ ഫലവത്തായി നേടിയെടുക്കുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രം: Athanasius Schneider, © Joseph Shaw, CC BY-NC-SA, #newsEugvlikarf