ml.news
31

കർദ്ദിനാളിനെതിരെ ഇരുന്നൂറ് വൈദികരുടെ നിരാഹാര സമരം

ഇന്ത്യയിലെ കേരളത്തിലുള്ള സീറോ മലബാർ എറണാകുളം അതിരൂപതയിലെ ഏതാണ്ട് 200 വൈദികർ, കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട്, വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

74 വയസ്സുള്ള ആലഞ്ചേരി, സീറോ മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയും എറണാകുളം-അങ്കമാലി രൂപതയുടെ ആർച്ചുബിഷപ്പുമാണ്. 2015-ൽ, അതിരൂപതയ്ക്ക് 10 മില്യൺ ഡോളറിൻ്റെ നഷ്ടം വരുത്തിവെച്ച സംശയാസ്പദമായ ഒരു സ്ഥലമിടപാടിൽ അദ്ദേഹം പങ്കാളിയായിരുന്നു.

ഭൂമി ഇടപാടിലെ ക്രമക്കേടുകളെ ഉയർത്തിക്കാണിച്ച് 2017 മുതൽക്കാണ് ആലഞ്ചേരിക്കെതിരെ വൈദികർ ആരോപണം ഉയർത്തിത്തുടങ്ങിയത്.

ജൂൺ 2018-ൽ, ആരോപണങ്ങൾ പരിശോധിക്കാനായി വത്തിക്കാൻ ആലഞ്ചേരിയെ താത്കാലികമായി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പിന്നീട് തൻ്റെ മേലുള്ള ആരോപണങ്ങളിൽ വ്യക്തത വരുത്താതെ അദ്ദേഹം വീണ്ടും സ്ഥാനമേൽക്കുകയായിരുന്നു.

ഭിന്നതകൾ മറയ്ക്കണമെന്ന് ആവശ്യപ്പെട്ട്, ജൂലൈ 14-ന്, ആലഞ്ചേരി പുറത്തിറക്കിയ സർക്കുലർ വായിക്കാൻ ഭൂരിഭാഗം വൈദികരും (336-ൽ 306 പേർ) വിസ്സമ്മതിച്ചു.

“തീരുമാനങ്ങൾ എടുത്തവർക്ക് കുറച്ചെങ്കിലും അവബോധവും ദീർഘവീക്ഷണവും ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ വിഭാഗീയതകൾ ഒഴിവാക്കാമായിരുന്നു“, ബൊങ്ഗായ്‌ഗോണ്‍ ബിഷപ്പ് തോമസ് പുല്ലോപ്പിള്ളിൽ UCANews.com-നോട് പറഞ്ഞു.

ചിത്രം: George Alencherry © wikicommons, CC BY-SA, #newsLmujtzdoci