ml.news
26

അവസാനം വരെ തെറ്റ്: കപടവിവാഹം ചെയ്ത സ്വവർഗ്ഗഭോഗ വൈദികനെ സ്വീകരിച്ച് ബിഷപ്പ്

സ്പാനിഷുകാരനായ ഒരുവനെ വിവാഹം ചെയ്യാൻ ജൂലിയാനോ കോസ്റ്റലൂൻഗ എന്ന വൈദികൻ ഒളിച്ചോടിയ സെൽവ ദി പ്രോന്യോയിലെ ഇടവകയിൽ, ജൂലൈ 5-ന് നടന്ന, ജപമാലയ്ക്ക് ശേഷം, ഇറ്റലിയിലെ വെറോണയിലുള്ള ബിഷപ്പ് ജുസപ്പെ സെന്തി സംസാരിച്ചു. കോസ്റ്റലൂൻഗയും അവിടെ സന്നിഹിതനായിരുന്നു.

എവിടെയാണെന്ന് ആരെയും അറിയിക്കാതെ ദീർഘകാലത്തേക്ക് അപ്രത്യക്ഷനാകുന്ന കോസ്റ്റലൂൻഗ ഒരു അവിശ്വസ്ത വൈദികനായിരുന്നുവെന്ന് ബിഷപ്പ് സെന്തി ചൂണ്ടിക്കാണിച്ചു. ബിഷപ്പ് അദ്ദേഹത്തിന്റെ സ്റ്റൈപ്പൻഡ് നിർത്തലാക്കിയപ്പോൾ മാത്രമാണ് സ്വവർഗ്ഗ-കപടവിവാഹത്തിൽ ഏർപ്പെടാനുള്ള തന്റെ താത്പര്യം അദ്ദേഹം പ്രഖ്യാപിച്ചത്.

പുരോഹിതവസതിയിൽ ഒപ്പം കഴിഞ്ഞിരുന്ന പാബ്ലോ എന്നോ മറ്റോ പേരുള്ള വ്യക്തി കോസ്റ്റലൂൻഗയുടെ കാമുകനാണെന്ന കിംവദന്തിയെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ "വ്യാജപ്രസ്താവനകളുടെ" പേരിൽ തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബിഷപ്പ് വിശ്വാസികളോട് പറഞ്ഞു.

"വിധിക്കാൻ എനിക്ക് അധികാരമില്ല" എന്ന വാദം ബിഷപ്പ് തുടർന്നു [പക്ഷേ എന്തുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്പോഴും ന്യായീകരിക്കുന്നത്?]. എന്നിരുന്നാലും, സെന്തി സ്വവർഗ്ഗ-കപട വിവാഹത്തെ എതിർക്കുകയും അത് ദൈവേഷ്ടത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പ്രഭാഷണത്തിന്റെ അവസാനം, കോസ്റ്റലൂൻഗയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ കാര്യം അതുവരെ പറഞ്ഞതിനെയെല്ലാം നശിപ്പിച്ചു, "നിന്റെ വഴിയേ സ്വതന്ത്രനായി പോകൂ".

ചടങ്ങുകൾക്ക് ശേഷം, മാധ്യമപ്രവർത്തകരും ടിവി ക്യാമറകളും ചുറ്റും കൂടിയപ്പോൾ അദ്ദേഹം വൈദികനെ ആലിംഗനം ചെയ്തു.

#newsPrkjytvewc