Clicks25
ml.news

115,000 പേർ അമോറിസ്‌ ലെത്തീസ്യയെ എതിർക്കുന്നു

പോളിഷ് അത്മായ സംരംഭമായ Polonia Semper Fidelis, അമോറിസ്‌ ലെത്തീസ്യയ്ക്ക് എതിരായി 115,000 ഒപ്പുകൾ ശേഖരിച്ചു. വിവാഹത്തിന്റെ അഭേദ്യതയെക്കുറിച്ചും വ്യഭിചാരികൾക്ക് ദിവ്യകാരുണ്യം അനുവദിക്കാത്തതിനെക്കുറിച്ചുമുള്ള സഭയുടെ പഠനങ്ങൾ സ്ഥിരീകരിക്കണമെന്ന് പോളിഷ് ബിഷപ്സ് കോൺഫറൻസിന്റെ ചെയർമാൻ ആർച്ചുബിഷപ്പ് സ്റ്റനിസ്വാഫ് ഗോണ്ടെസ്കിയോട് ഒപ്പിട്ടവർ ആവശ്യപ്പെട്ടു.

അമോറിസ്‌ ലെത്തീസ്യ ഉളവാക്കിയിട്ടുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് ഒരു തുറന്ന പരാമർശവും അതിൽ നടത്തിയിരിക്കുന്നു. പ്രാചാര്യന്മാരും, ഭിഷ്വഗരന്മാരും, അഭിഭാഷകരും, പ്രശസ്ത നടന്മാരും, പ്രസിദ്ധീകരണവിദഗ്‌ദ്ധരും, എഴുത്തുകാരും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.

ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും, വിവാഹത്തിന്റെ അഭേദ്യതയെ മുറുകെപ്പിടിക്കുന്നവരെ, അമോറിസ് ലെത്തീസ്യ ഉപേക്ഷിക്കുന്നുവെന്നതിന്റെ തെളിവാണിത്.

ചിത്രം: © Jeffrey Bruno, CC BY-SA, #newsTcsbzbxyey