“ഫ്രാൻസിസ് മാർപാപ്പയും ഞാനും തമ്മിൽ എതിർപ്പുകളില്ല“ - കർദ്ദിനാൾ സാറ
"ഫ്രാൻസിസ് മാർപാപ്പയും ഞാനും തമ്മിൽ എതിർപ്പിലാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരെല്ലാം തങ്ങളുടെ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തുകയാണെന്ന്“, കർദ്ദിനാൾ റോബർട്ട് സാറ Atlantico.fr പറഞ്ഞു (ഏപ്രിൽ 14).
“പരിശുദ്ധ പിതാവിനെതിരെയുള്ള തങ്ങളുടെ എതിർപ്പുകൾ മറച്ചുവെയ്ക്കുന്ന കാറ്റും പരിചയുമായാണ് അവരുടെ വാദങ്ങൾ“, “ഞാനും പാപ്പയെ എതിർക്കുന്നുവെന്ന് പറയുന്നത് അന്യായവും അസത്യവുമാണ്“, അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയേറ്റത്തെക്കുറിച്ചുള്ള സാറയുടെ നിലപാടുകൾ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെ എതിർക്കുന്നതാണെന്ന് Atlantico.fr ചൂണ്ടിക്കാണിക്കുന്നു.
സാറ മറുപടി നൽകുന്നു, “ഒരു സംഗതിയെക്കുറിച്ചുള്ള നിഗമനങ്ങൾ വെളിപ്പെടുത്തുന്നത് നിഷിദ്ധമാണെന്ന ചിന്താഗതി ഈ കാലഘട്ടങ്ങളിൽ ചിലർക്കെങ്കിലുമുണ്ട്". അദ്ദേഹം വിശദീകരിക്കുന്നു, “അത്തരമൊരു ഗൗരവമായ ചോദ്യത്തെപ്പറ്റി അഭിപ്രായം പറയുന്നതിൽ നിന്നും ഒരു ആഫ്രിക്കക്കാരനെ വിലക്കാനും മാർപാപ്പയ്ക്കെതിരെ അദ്ദേഹത്തെ എതിർക്കാനും ഒരുവൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?“
“പരസ്പരം എതിർക്കുന്നതിന് പകരം കുടിയേറ്റത്തിൻ്റെ പരിതാപകരമായ പ്രതിഭാസത്തെക്കുറിച്ച് നാം ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.“
ആധുനിക കുടിയേറ്റം “അടിമത്തത്തിൻ്റെ നവരൂപം“ എന്നും “മനുഷ്യാന്തസ്സിൻ്റെ അനാദരവ്“ എന്നുമാണ് സാറ വിശേഷിപ്പിച്ചത്. കൂടാതെ, "നമ്മൾ നശിപ്പിച്ച രാജ്യങ്ങളിലുള്ളവരെ ജീവകാരുണ്യപ്രവർത്തനമെന്നോണം നമ്മൾ സ്വീകരിക്കുന്നതായി ഭാവിക്കുകയും ചെയ്യുന്നു“.
ചിത്രം: Robert Sarah, © Mazur/catholicnews.org.uk, CC BY-NC-SA, #newsPrsqifosmz