ml.news
47

ക്യാമറയിൽ: “ലൈംഗികാതിക്രമ“ പ്രവർത്തകരാൽ വിഡ്ഢിയാക്കപ്പെട്ട് ഫ്രാൻസിസ് [വീഡിയോ]

ഫെബ്രുവരി 20-ന് പൊതുകൂടിക്കാഴ്ചയ്ക്ക് ശേഷം, ഫ്രാൻസിസ് മാർപാപ്പ “ലൈംഗികാതിക്രമങ്ങൾ“ ചൂഷണം ചെയ്യുന്ന ഒരു സംഘം പോളിഷ് സഭാവിരുദ്ധ പ്രവർത്തകരെ കണ്ടുമുട്ടി.

പോളിഷ് എം. പി. യൊവാന്ന ഷിയൂറിങ്-വെൽഗൂസും അപ്രസിദ്ധ സംഘടനായ “ഡോൻ്റ് ബി അഫ്രെയിഡിൻ്റെ“ തലവനായ മറെക് ലിസിൻസ്കിയുമാണ് സംഘത്തെ നയിച്ചിരുന്നത്.

പോളണ്ടിലെ സ്ഥിരീകരിക്കാത്ത പുരോഹിത “ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള ഒരു “റിപ്പോർട്ട്“ അവർ രണ്ടുപേരും ഫ്രാൻസിസിന് സമ്മാനിച്ചു.

ഷിയൂറിങ്-വെൽഗൂസും ലിസിൻസ്കിയും യുദ്ധസന്നദ്ധരായ നിരീശ്വരവാദികളാണെന്ന് ആരും ഫ്രാൻസിസിനോട് പറയാത്തതിനാൽ അദ്ദേഹം അവരോടൊപ്പം പ്രാർത്ഥിക്കാൻ തുടങ്ങി.

ലിസിൻസ്കിക്ക് “പീഡനങ്ങൾ“ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കേട്ടപ്പോൾ ഫ്രാൻസിസ് അദ്ദേഹത്തിൻ്റെ കൈ ചുംബിച്ചു. വരാനിരിക്കുന്ന സൂനഹദോസിൽ “റിപ്പോർട്ട്“ വായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

ഷിയൂറിങ്-വെൽഗൂസ് ഒരു സ്വവർഗ്ഗഭോഗ അനുകൂലിയും ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പ്രവർത്തകയുമാണ്. ജനിക്കാത്ത ഒരു കുഞ്ഞിനെ “ശിശു“ എന്നും “മനുഷ്യജീവിയെന്നും“ ആർക്കും വിളിക്കാനാകില്ലെന്ന് അവർ പറഞ്ഞിരുന്നു. തൻ്റെ റിപ്പോർട്ട് ഉപയോഗിച്ച് “പോളിഷ് എപ്പിസ്കോപ്പെറ്റിനെ രാജിവെയ്ക്കാനായി“ പ്രകോപിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്.

ഓസ്ട്രേലിയ, അമേരിക്ക എന്നിങ്ങനെ ഉദാഹരണങ്ങളായി കാണിച്ചുകൊണ്ട് തനിക്ക് പണം വേണമെന്ന് ലിസിൻസ്കി പോളിഷ് സർക്കാർ റേഡിയോയോട് പറഞ്ഞിരുന്നു.

ഒരു മുൻ മദ്യാസക്തനായ ഇദ്ദേഹം, അൾത്താര ബാലനായിരുന്ന വേളയിൽ, തനിക്ക് 13 വയസ്സുള്ളപ്പോൾ, ഒരു വൈദികനാൽ “പീഡിപ്പിക്കപ്പെട്ടുവെന്ന്“ വാദിക്കുന്നു. എന്നാൽ ഇത്തരമൊരു ചടങ്ങിൽ അദ്ദേഹം പങ്കെടുത്തുവെന്നതിന് തെളിവില്ല.

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്ക് പ്രത്യേക നയങ്ങൾ രൂപീകരിച്ച പോളണ്ടിലെ ചുരുക്കം പ്രസ്ഥാനങ്ങളിൽ ഒന്നാണ് സഭ. എന്നിരുന്നാലും, സഭയെ മാത്രമാണ് “റിപ്പോർട്ട്“ ആക്രമിക്കുന്നത്.

തെളിയിക്കപ്പെട്ട ചുരുക്കം കേസുകളേ അതിലൊള്ളൂ. ലൈംഗികാതിക്രമങ്ങളുടെ പേരിൽ കുറ്റമാരോപിക്കപ്പെട്ട ഒരു ഒപ്പോളെ വൈദികനെപ്പറ്റിയുള്ള നിരവധി വ്യാജവസ്തുതകളുടെ നീണ്ട ഒരു പട്ടിക ഒപ്പോളെ രൂപത പ്രസിദ്ധീകരിച്ചിരുന്നു.

#newsCqaqksefog

00:36