ml.news
84

ബിഷപ്പ് ആരോപിക്കുന്നു: "സ്പഷ്ടമായ പിഴവുകൾ ഫ്രാൻസിസ് മാർപാപ്പ അനുവദിക്കുന്നു"

ദൈവകല്പനകളും ധാർമ്മികനിയമങ്ങൾ മുഴുവൻ തന്നെയും സഭയിൽ സന്ദിഗ്‌ദ്ധാവസ്ഥയിലാണെന്ന് ബിഷപ്പ് അത്തനേഷ്യസ് സ്‌നൈഡർ അഭിപ്രായപ്പെട്ടു.

"വിശ്വാസത്തെക്കുറിച്ചും കൂദാശകളുടെ ഗുരുതരമായ ദുരുപയോഗങ്ങളെക്കുറിച്ചും (പശ്ചാത്തപിക്കാത്ത വ്യഭിചാരികൾക്ക് ദിവ്യകാരുണ്യം നൽകുന്നത് പോലെയുള്ള) വ്യാപകമായി പ്രചരിക്കുന്ന സ്പഷ്ടമായ പിഴവുകൾ പാപ്പ തന്നെയും അനുവദിക്കുന്നു", onepeterfive.com-നോട് അദ്ദേഹം പറഞ്ഞു.

ക്ഷോഭമുള്ള ഒരു കടലിലെ കപ്പലുമായിട്ടാണ് ബിഷപ്പ് സ്‌നൈഡർ ഇതിനെ താരതമ്യം ചെയ്യുന്നത്. പ്രത്യക്ഷമായ അപകടങ്ങളെ കപ്പിത്താൻ അവഗണിക്കുകയും അതേസമയം ഭൂരിഭാഗം ഉദ്യോഗസ്ഥരും മൗനത്തിലായിരിക്കുകയും ചെയ്യുന്നു. കപ്പിത്താൻ പറയുന്നുതിങ്ങനെ, "മുങ്ങുന്ന കപ്പലിൽ എല്ലാവരും സുരക്ഷിതരാണ്". ശബ്ദമുയർത്തുന്ന ഉദ്യോഗസ്ഥരെയാകട്ടെ സഹപ്രവർത്തകരാൽ അപഹാസ്യമായും അന്യായമായും വിമർശിക്കപ്പെടുന്നു.

നാല് ദുബിയ കർദ്ദിനാൾമാരുടെയും, അമോറിസ്‌ ലെത്തീസ്യയെപ്പറ്റിയുള്ള വിമർശനത്തിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട ഓസ്‌ട്രേലിയൻ തത്വശാസ്ത്രജ്ഞനായ ജോസഫ് സൈഫർട്ടിന്റെയും പേരുകൾ അദ്ദേഹം പരാമർശിച്ചു.

സൈഫർട്ടിനെ ഗ്രനാഡ ആർച്ചുബിഷപ്പ് ഹവിയർ മർത്തിനെസ് ഫെർണാണ്ടസ് പിരിച്ചുവിട്ടത് "അന്യായം മാത്രമല്ല, സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടവും വസ്തുതാപരമായി ഒരു സംവാദത്തിനോടോ ചർച്ചയോടോ ഉള്ള നിരാകരണവുമാണ്."

ദൈവശാസ്ത്ര പ്രഭാഷണങ്ങൾക്കുള്ള സ്വാതന്ത്ര്യം സഭയിൽ കാലങ്ങളായിട്ടുണ്ട്. പക്ഷെ, സത്യത്തിന്റെ സംരക്ഷകർക്ക് അത് അനുവദിനീയമല്ല. ഈ സാഹചര്യം അവനെ സോവിയറ്റ് യുണിയനിലുള്ള അവന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിക്കുന്നു.

ചിത്രം: Athanasius Schneider, © Marko Tervaportti, CC BY-SA, #newsGcbdwhqlrg