Clicks73
ml.news

വിഗനോ: സഭയെ ലോകത്തിന് വിധേയമാക്കാൻ ഫ്രാൻസിസ് വഞ്ചന ഉപയോഗിക്കുന്നു

ഫ്രാൻസിസിൻ്റെ പുരോഹിതസംഘം “വിഭാഗീയതയ്ക്കും വിനാശത്തിനും“ ഹേതുക്കളാകുന്നവരാണെന്ന് ആർച്ചുബിഷപ്പ് കാർലോ മരിയ വിഗനോ LifeSiteNews.com-ൽ (നവംബർ 21) നിരീക്ഷിച്ചു.

ഫ്രാൻസിസിൻ്റെ തന്ത്രം “വഞ്ചനയും നുണകളും കൊണ്ട് മറച്ചിരിക്കുന്നുവെന്നും“, “നിശ്ശബ്ദത കൊണ്ട് മൂടിവെച്ചിരിക്കുന്നുവെന്നും“ മുൻ വത്തിക്കാൻ സ്ഥാനപതിയ്ക്ക് മനസ്സിലായി.

യുഎന്നിൻ്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ചെടുത്ത ബഹൃത്തായ ഒരു പദ്ധതിയുടെ ഭാഗമാണ് പച്ചമാമ സൂനഹദോസെന്നും“, അവയ്ക്ക് “വലിയ സാമ്പത്തിക സഹായങ്ങളുടെയും മേസണിക അധികാരങ്ങളുടെയും പിന്തുണയുണ്ടെന്നും“ അദ്ദേഹം അഭിപ്രായപ്പെടുന്നു. കുട്ടികളെ യുഎൻ പച്ചമാമ പ്രചാരണങ്ങൾ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

എല്ലാം ഒന്നായിട്ടാണ് നിലകൊള്ളുന്നതെന്ന് വിഗനോ ഉറപ്പിച്ചുപറയുന്നു: കാലാവസ്ഥാ അലാമിസത്തിൽ (alarmism) സ്ഥാപിതമായ ഒരു കപടശാസ്ത്രം, മനുഷ്യന് പകരം “മാതൃഭൂമിയിൽ“ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യയശാസ്ത്രം, ദൈവം കപടമതങ്ങളെയും “ആഗ്രഹിക്കുന്നുവെന്ന“ സിദ്ധാന്തം, വത്തിക്കാനിലെ പച്ചമാമ ദൈവനിന്ദകൾ.

അതിനാൽ, ക്രൈസ്തവ-വിരുദ്ധ പ്രത്യയശാസ്ത്രത്തിനുള്ള ഒരു സൗണ്ടിംഗ് ബോർഡായി സഭ സ്വയം വെച്ച് നീട്ടുകയും “ലോകത്തെ നിയന്ത്രിക്കുന്ന ശക്തികൾക്ക്“ സ്വയം വിധേയപ്പെടുകയും ചെയ്യുന്നു. കൂടാതെ, ഒരു “ലോക ഭരണകൂടമായി“ മാറാൻ ശ്രമിക്കുകയും ചെയ്യുന്നു.

#newsZzwnnqgtgp