Clicks59
ml.news

സ്വവർഗ്ഗപ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു സമ്പന്ന കമ്പനിയെ വത്തിക്കാൻ ജോലിക്കെടുത്തു

vaticannews.va ഡിസൈൻ ചെയ്യാനും പ്രവർത്തിപ്പിക്കാനുമായി പ്രമുഖ ഐറിഷ് സാങ്കേതിക കമ്പനിയായ Accenture-നെ വത്തിക്കാൻ ജോലിക്കെടുത്തു.

"LGBT സമൂഹത്തെ പിന്തുണയ്ക്കുന്ന അഭിമാനിയായ നേതാവ്" എന്നാണ് Accenture സ്വയം നിർവചിക്കുന്നത്. വത്തിക്കാൻ തന്നെയും അതിന്റെ ഭാഗമാകുന്നത് ഏവർക്കും ആശ്ചര്യമേകുന്നു. ‘ആഗോള വൈവിദ്ധ്യങ്ങളുടെ പട്ടിക’ പ്രകാരം "മികച്ച 10 LGBT ജീവനക്കാരുടെ ശൃംഖലയിൽ" ഉൾപ്പെടുന്നതാണ് കമ്പനി. സ്വവർഗ്ഗപ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന വിവിധ ചടങ്ങുകൾ അവർ സ്പോൺസർ ചെയ്യുന്നുമുണ്ട്.

വത്തിക്കാൻ കമ്മ്യൂണിക്കേഷൻസിന്റെ അദ്ധ്യക്ഷൻ മോൺസിഞ്ഞോർ ദാരിയോ വിഗനോ, Accenture-ൽ നിന്നും വാങ്ങിയ സോഫ്റ്റ്‌വെയർ "അജ്ഞേയതാവാദപരമാണെന്ന്" വിശേഷിപ്പിച്ച് ന്യായീകരിക്കുകയുണ്ടായി. എന്നിരുന്നാലും വത്തിക്കാൻ പണം ചെല്ലുന്നത് ഒരു മാരക പാപത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്ന കമ്പനിയിലേക്കാണ്. ഇവയെയെല്ലാം വത്തിക്കാൻ, "നവീകരണം" എന്നാണ് വിശേഷിപ്പിക്കുന്നത്.

#newsXbkyblgupa