Clicks21
ml.news

യുവജനസൂനഹദോസിന്റെ നിർദ്ദേശം പുരോഗമനവാദികൾ പോലും "പരമവിഡ്ഢിത്തമായാണ്" വിശേഷിപ്പിക്കുന്നത്

വ്യാജ കത്തോലിക്ക-വിരുദ്ധ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ "കത്തോലിക്കാ വെബ്‌സൈറ്റുകൾക്കുള്ള സർട്ടിഫിക്കേഷൻ സിസ്റ്റം" യുവജനങ്ങൾ നിയന്ത്രിക്കണമെന്ന നിർദ്ദേശം "പരമവിഡ്ഢിത്തമാണെന്ന്" അർദ്ധ-ഔദ്യോഗിക വത്തിക്കാൻ ബ്ലോഗായ IlSismografo (നവംബർ 5) വിശേഷിപ്പിച്ചു.

നമ്മുടെ കാലങ്ങളിൽ - IlSismografo ചൂണ്ടിക്കാണിക്കുന്നു - "സഭയോടും [എന്നാണ് കാണുന്നത്] വിശ്വാസത്തോടുമുള്ള ആശങ്കയും, സംശയവും, നീരസവും വിതയ്ക്കാനുള്ള മികച്ച വഴിയായിരിക്കുമിത്".

ഒരു വെബ്സൈറ്റ് "കാതോലികമാണോ", "അല്ലയോ" എന്നത് തീരുമാനിക്കാൻ ഏത് മാനദണ്ഡമാണ് യുവപ്രതിഭകൾ പ്രാവർത്തികമാക്കേണ്ടതെന്ന് ബ്ലോഗ് ചോദിക്കുന്നു.

വത്തിക്കാനും അതിന്റെ ദേശീയ മെത്രാൻകാര്യാലയങ്ങൾക്കും, ഫലപ്രദമായ ഒരേയൊരു മാർഗ്ഗം ഉപയോഗിച്ച് മാത്രമേ വ്യാജവാർത്തകളെ മറികടക്കാൻ സാധിക്കൂ എന്ന് അത് നിർദ്ദേശിക്കുന്നു: നല്ലതും, സമയാനുസൃതവും, ധീരവും, സത്യസന്ധവുമായ മാധ്യമപ്രവർത്തനത്തിലൂടെ. [എന്നാൽ, ഇക്കാലമത്രയും ഇവയ്ക്ക് വിരസവും പുരോഗമനപരവുമായ പ്രചാരണം പുറപ്പെടുവിക്കാനേ സാധിച്ചൊള്ളൂ.]

IlSismografo ഉപസംഹരിക്കുന്നു, "ബാക്കിയെല്ലാം മറ്റുള്ളവരെ പഴിവെയ്ക്കാനും ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കാനുമുള്ള വഴി മാത്രമാണ്".

ചിത്രം: © Mazur/catholicnews.org.uk creativecommons.org/licenses/by-nc-sa/4.0, #newsKdolbydmme