ml.news
77

ഫാ. സ്റ്റെഫാനോ മനെല്ലിക്കെതിരെ പ്രതികാരം ചെയ്യാൻ തുനിഞ്ഞ് പുരോഗമന വത്തിക്കാൻ

ഫ്രാൻസിസ്കൻ ഫ്രയേഴ്സ് ഓഫ് ദി ഇമാക്കുലേറ്റിന്റെ സ്ഥാപകനായ ഫാ. സ്റ്റെഫാനോ മനെല്ലിക്കെതിരെ, 85, വിലക്കുകൾ ആസന്നമാണെന്ന് മാർക്കോ തൊസാത്തി (ജൂലൈ 21) എഴുതുന്നു. 2013 ജൂലൈ മുതൽ മനെല്ലിയുടെ സന്യസ്തസമൂഹം വത്തിക്കാൻ കമ്മീഷണറുടെ കീഴിൽ ദുർബ്ബലമാവുകയാണ്.

ഇതിന്റെ പിന്നിലുള്ള കാരണം, വത്തിക്കാൻ വിശദമാക്കിയിട്ടില്ലെങ്കിലും, വ്യക്തമാണ്: ഇപ്പോഴത്തെ വത്തിക്കാൻ നാമധേയത്തെ സംബന്ധിച്ച്, ഈ സന്യാസസമൂഹം വളരെയധികം "കത്തോലിക്കരാണ്".

തൊസാത്തി അറിയിക്കുന്നത് പ്രകാരം, മനെല്ലിക്കെതിരെയുള്ള സന്യസ്തർക്കുള്ള തിരുസംഘത്തിന്റെ വിലക്കുകൾ ഉൾപ്പെട്ടിട്ടുള്ള ഒരു രേഖ നിലവിൽ ഫ്രാൻസിസ് മാർപാപ്പയുടെ മേശയിലുണ്ട്.

വിലക്കുകൾ അടിച്ചേൽപ്പിച്ചതിന് ശേഷം വത്തിക്കാൻ ഒരു ജനറൽ ചാപ്റ്ററിന് ശ്രമിച്ചേക്കാം. സന്യാസസമൂഹത്തിന്റെ ഭരണഘടനയെ മാറ്റാനും അമലോത്ഭവ മാതാവിനോടുള്ള വൃതവാഗ്ദാനവും ദാരിദ്ര്യവൃതവും ഇല്ലായ്മ ചെയ്യാനും പദ്ധതിയുണ്ട്. രണ്ടാമത് പറഞ്ഞ കാര്യം, സന്യസ്തരുടെ വസ്തുവകകളെല്ലാം അത്മായർക്കുള്ളതാണെന്ന സാഹചര്യമുണ്ടാക്കുന്നു. ഈ പൈതൃകസമ്പത്ത് കൈക്കലാക്കാൻ വത്തിക്കാൻ വൃഥാ ശ്രമിക്കുകയും ഇറ്റാലിയൻ കോടതികളിലെ നിയമയുദ്ധങ്ങളിൽ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

അതിനാൽ, വസ്തുവകകളുടെ ഉടമസ്ഥരിൽ സമ്മർദ്ദമുണ്ടാക്കാനായി ഫാ. മനെല്ലിയെ ഉപയോഗിക്കാൻ വത്തിക്കാൻ ശ്രമിക്കുകയുണ്ടായി. ഇത് പരാജയപ്പെട്ടതിന് ശേഷം, മനെല്ലിയെ ശിക്ഷിക്കാനാണ് ഫ്രാൻസിസ് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. നീതിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചിത്രമായ നിലപാടിനെയാണ് ഇത് വ്യക്തമാക്കുന്നത്.

സന്യസ്തർക്കെതിരെ പ്രവർത്തിക്കുന്ന പ്രധാന വത്തിക്കാൻ ബ്യൂറോക്രാറ്റുകളിൽ ഒരാൾ സന്യസ്തർക്കുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായ ആർച്ചുബിഷപ്പ് ഹോസെ റോഡ്രിഗ്രസ് കർബാല്യോയാണ്. ഫ്രാൻസിസ് മാർപാപ്പയോട് അടുത്ത് നിൽക്കുന്ന അദ്ദേഹം, ഡിസംബർ 2014-ൽ, ഫ്രാൻസിസ്കൻ വൈദികർക്കെതിരെ ഉയർന്ന വലിയ സാമ്പത്തികക്രമക്കേടിന്റെ വിവാദത്തിലെ മുഖ്യകഥാപാത്രവുമായിരുന്നു. വിവാദം പെട്ടെന്ന് തന്നെ അടിച്ചമർത്തപ്പെട്ടു.

കാരണം, കർബാല്യോ പുരോഗമനവാദിയാണ്, ആരും അദ്ദേഹത്തെ തൊട്ടിട്ടില്ല. നേരെമറിച്ച്‌, ആർച്ചുബിഷപ്പാകാൻ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ അനുകൂലിക്കുകയും ചെയ്തു.

ചിത്രം: Stefano Manelli, #newsQjzautxoxe