ml.news
ml.news
112

അമേരിക്കൻ ബിഷപ്പ്: ജർമ്മൻ ബിഷപ്പുമാർ ആത്മാക്കളെ നയിക്കുന്നതിൽ പരാജയപ്പെട്ടു

ദൈവികമായി വെളിപ്പെട്ട സത്യത്തെ “പുതുതായി നിർണ്ണയിച്ച്” ജർമ്മൻ ബിഷപ്പുമാർ തങ്ങളുടെ അധികാരം ദുർബ്ബലമാക്കുകയാണെന്ന് ടെക്സാസിലെ ടൈലർ ബിഷപ്പ് ജോസഫ് സ്റ്റ്രിക്ലൻഡ് ട്വിറ്ററിൽ കുറിച്ചു (ഡിസംബർ 15). പരിണിതഫലമായി …കൂടുതൽ
ദൈവികമായി വെളിപ്പെട്ട സത്യത്തെ “പുതുതായി നിർണ്ണയിച്ച്” ജർമ്മൻ ബിഷപ്പുമാർ തങ്ങളുടെ അധികാരം ദുർബ്ബലമാക്കുകയാണെന്ന് ടെക്സാസിലെ ടൈലർ ബിഷപ്പ് ജോസഫ് സ്റ്റ്രിക്ലൻഡ് ട്വിറ്ററിൽ കുറിച്ചു (ഡിസംബർ 15).
പരിണിതഫലമായി, കൂടുതൽ പേരും തങ്ങളുടെ ജീവിതത്തിന്മേൽ കത്തോലിക്ക ബിഷപ്പുമാർക്ക് അധികാരമില്ലെന്ന് “പുതുതായി നിർണ്ണയിച്ചു“, “ബിഷപ്പുമാർ ആത്മാക്കളെ ദൈവത്തിലേക്ക് നയിച്ചില്ലെങ്കിൽ അത് അപ്രസക്തമാവുന്നു“, സ്റ്റ്രിക്ലൻഡ് വിലയിരുത്തുന്നു.
ജർമ്മൻ ബിഷപ്പുമാരും അവരുടെ സൂനഹദോസ് രീതിയും ലൈംഗികനീതിയെക്കുറിച്ചുള്ള, പ്രത്യേകിച്ച് സ്വവർഗ്ഗഭോഗ വ്യഭിചാരത്തെക്കുറിച്ചുള്ള കത്തോലിക്കസഭയുടെ പ്രബോധനങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെന്നുള്ള വാർത്തയിൽ പ്രതികരിക്കുകയായിരുന്നു സ്റ്റ്രിക്ലൻഡ്.
#newsKxgheqgsum
ml.news
126

കർദ്ദിനാൾ ബർക്ക്: “സാത്താൻ സഭയിൽ പ്രവേശിച്ചു“

ആമസോൺ സൂനഹദോസിൽ വെച്ച് നടന്ന പച്ചമാമ "വിഗ്രഹാരാധന“ വളരെയധികം “ഞെട്ടിക്കുന്നതായിരുന്നെന്ന്“, അമേരിക്കയിലെ വിസ്കോൺസിനിലുള്ള ലാ ക്രോസെയിൽ വെച്ച് നടത്തിയ വചനസന്ദേശത്തിൽ കർദ്ദിനാൾ ബർക്ക് പറഞ്ഞു (ഡിസംബർ 12…കൂടുതൽ
ആമസോൺ സൂനഹദോസിൽ വെച്ച് നടന്ന പച്ചമാമ "വിഗ്രഹാരാധന“ വളരെയധികം “ഞെട്ടിക്കുന്നതായിരുന്നെന്ന്“, അമേരിക്കയിലെ വിസ്കോൺസിനിലുള്ള ലാ ക്രോസെയിൽ വെച്ച് നടത്തിയ വചനസന്ദേശത്തിൽ കർദ്ദിനാൾ ബർക്ക് പറഞ്ഞു (ഡിസംബർ 12, വീഡിയോ താഴെ).
ലൈംഗിക സ്വത്വം, ഗർഭഛിദ്രം എന്നിവയെക്കുറിച്ച് സാത്താൻ ലോകത്ത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും സഭയിൽ ആശയക്കുഴപ്പവും നാശവും വിതയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്ഷരാർത്ഥത്തിൽ അദ്ദേഹം പറഞ്ഞു, “സാത്താൻ എങ്ങനെ സഭയിൽ പ്രവേശിച്ചു എന്നുള്ളതിന് തെളിവ് പാഗൻ വിഗ്രഹമായ പച്ചമാമയ്ക്കും, മാതൃഭൂമിക്കും, വത്തിക്കാൻ പൂന്തോട്ടത്തിനും എന്തിനേറെ, അത്യതികം വേദനാജനകമായി സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വി. പത്രോസിൻ്റെ ശവകുടീരത്തിൻ്റെ മുമ്പിലും സമീപകാലത്തുണ്ടായ ആരധനാസമ്പ്രദായമാണ്“.
ബർക്ക് പ്രായശ്ചിത്തം ആവശ്യപ്പെട്ടു. ലാ ക്രോസെയിലെ വൈദികനായ അദ്ദേഹം 1995 മുതൽ 2004 വരെ അവിടെ ബിഷപ്പായിരുന്നു.
ചിത്രം: Raymond Burke, © Joseph Shaw, CC BY-NC-SA, #newsNxhscnpivh
ml.news
101

കർദ്ദിനാൾ കാസ്പർ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് സഭയിൽ “മാറ്റങ്ങൾ വരുത്തണം“, വനിതാ ഡീക്കന്മാരെ അനുവദിക്കണം

സഭയിൽ “മാറ്റങ്ങൾ വരുത്താൻ“ ഫ്രാൻസിസ് മാർപാപ്പയോട് പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടതായിട്ടാണ് അദ്ദേഹം വിശ്വസിക്കുന്നതെന്ന് കർദ്ദിനാൾ വാൾട്ടർ കാസ്പർ ReligionDigital.org-നോട് (ഡിസംബർ 6) പറഞ്ഞു. "അസാധരണമായ …കൂടുതൽ
സഭയിൽ “മാറ്റങ്ങൾ വരുത്താൻ“ ഫ്രാൻസിസ് മാർപാപ്പയോട് പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടതായിട്ടാണ് അദ്ദേഹം വിശ്വസിക്കുന്നതെന്ന് കർദ്ദിനാൾ വാൾട്ടർ കാസ്പർ ReligionDigital.org-നോട് (ഡിസംബർ 6) പറഞ്ഞു.
"അസാധരണമായ ഘട്ടങ്ങളിൽ“ ഫ്രാൻസിസ് മാർപാപ്പ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു - “അത്മായർക്ക്“ വിശുദ്ധ കുർബ്ബാന നൽകാൻ സാധിക്കുന്നത് പോലെ ഇതും പെട്ടെന്ന് തന്നെ പൊതുനിയമമാകും.
വനിതകളെ പുരോഹിതരായി അഭിഷേകം ചെയ്യാൻ ഫ്രാൻസിസ് “വാതിൽ തുറന്നിടുമെന്ന്“ അദ്ദേഹം പ്രതീക്ഷിക്കുന്നു.
എപ്പോഴും എന്നപോലെ, ഫ്രാൻസിസ് മാർപാപ്പയോടുള്ള എതിർപ്പ് അദ്ദേഹം പ്രാധാന്യം കുറച്ചാണ് കാണിക്കുന്നത്, “അവർ കുറച്ചുപേരെയൊള്ളു, എന്നാൽ പുതിയ ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ ഒരു ചെറിയ എലിയും ആനയായി മാറും“.
പ്രഭുജനാധിപത്യ മാദ്ധ്യമങ്ങളുടെ പിന്തുണയിലാണ് കാസ്പർ ആശ്രയിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന് താനൊരു “മുഖ്യധാരയാണ്“, “അധികാരമുള്ളവനാണ്“ എന്നിങ്ങനെയുള്ള മിഥ്യാബോധം നൽകുന്നു. എന്നിരുന്നാലും, നാളെ സഭയുടെ ഭാഗമായിട്ടുള്ള വിശ്വാസികളായ കത്തോലിക്കർക്ക്, കാസ്പറിൻ്റെയും ഫ്രാൻസിസിൻ്റെയും ആധുനിക പാചകക്കുറിപ്പുകൾ നവീകരണത്തിനല്ല മറിച്ച് ദുരന്തത്തിനാണ് …കൂടുതൽ
ml.news
88

എന്തുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ ഫിലോനിയെ പുറത്താക്കിയത്

സുവിശേഷവത്കരണ തിരുസംഘത്തിൻ്റെ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനിയെ മാറ്റിയത് സ്വകാര്യ കാരണങ്ങൾ കൊണ്ടാവാമെന്ന് സാന്ദ്രോ മജിസ്റ്റർ സെറ്റിമോ ഷെയ്ലോയിൽ എഴുതി (ഡിസംബർ 11). തൻ്റെ സ്ഥാനത്ത് …കൂടുതൽ
സുവിശേഷവത്കരണ തിരുസംഘത്തിൻ്റെ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനിയെ മാറ്റിയത് സ്വകാര്യ കാരണങ്ങൾ കൊണ്ടാവാമെന്ന് സാന്ദ്രോ മജിസ്റ്റർ സെറ്റിമോ ഷെയ്ലോയിൽ എഴുതി (ഡിസംബർ 11).
തൻ്റെ സ്ഥാനത്ത് നിന്നും “പരുഷമായിട്ടാണ്“ ഫിലോനി മാറ്റപ്പെട്ടതെന്ന് മജിസ്റ്റർ കുറിക്കുന്നു. ഫിലോനിയോട് ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള “ബഹുമാനക്കുറവിനുള്ള“ കാരണമായി അദ്ദേഹം സൂചിപ്പിക്കുന്നത് നിയോകാറ്റക്യുമിനൽ വേയോടുള്ള (Neocatechumenal Way) കർദ്ദിനാളിൻ്റെ അടുപ്പമാണ്, “സ്പഷ്ടമായും ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിരോധമുള്ള ഒരു പ്രസ്ഥാനം“.
കൂടാതെ, സെപ്റ്റംബർ 2018-ലെ ചൈനയുമായുള്ള ഫ്രാൻസിസിൻ്റെ രഹസ്യ ഉടമ്പടി സംബന്ധിച്ചുള്ള എതിർപ്പുകൾ L’Osservatore Romano-യും VaticanNews.va-യുമായുള്ള അഭിമുഖങ്ങളിൽ ഫിലോനി പ്രകടിപ്പിച്ചത് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇഷ്ടപ്പെടാതെ വന്നിട്ടുമുണ്ടാകാം.
ചിത്രം: Fernando Filoni, © Yunlin County Government, CC BY-SA, #newsJmdntvucga
ml.news
107

അൾത്താരയുടെ മുമ്പിൽ വെച്ച് സ്വവർഗ്ഗഭോഗികളെ “ആശീർവദിച്ച്“ ഈശോസഭാവൈദികൻ

അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയിലുള്ള സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകപ്പള്ളിയിൽ വെച്ച് നടത്തപ്പെട്ട ഒരു സ്വവർഗ്ഗവിവാഹ “ആശീർവാദത്തിൻ്റെ“ ചിത്രം, ജോസഫ് സയമ്പ്ര എന്ന മുൻ സ്വവർഗ്ഗഭോഗ കത്തോലിക്കൻ ഫേസ്ബുക്കിൽ …കൂടുതൽ
അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയിലുള്ള സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകപ്പള്ളിയിൽ വെച്ച് നടത്തപ്പെട്ട ഒരു സ്വവർഗ്ഗവിവാഹ “ആശീർവാദത്തിൻ്റെ“ ചിത്രം, ജോസഫ് സയമ്പ്ര എന്ന മുൻ സ്വവർഗ്ഗഭോഗ കത്തോലിക്കൻ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു (ഡിസംബർ 10).
ഈശോസഭാവൈദികനായ ജോസഫ് കൊറുവാണ് “ആശീർവാദം“ നിർവ്വഹിച്ചത്. ഓഗസ്റ്റ് 25 വരെ “ജോലിയിലുള്ള വൈദികൻ“ എന്നാണ് അദ്ദേഹത്തെ പറ്റി ഇടവക ബുള്ളറ്റിനിൽ നൽകിയിരിക്കുന്നത്. എന്നാൽ പിന്നീട്, വിശദീകരണം ഒന്നും കൂടാതെ അദ്ദേഹത്തെ ബുള്ളറ്റിനിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
സ്വവർഗ്ഗഭോഗ ദമ്പതികളുടെ മുഖങ്ങൾ സയമ്പ്ര മറച്ചിരുന്നു. കാരണം, “പൈശാചിക വൈദികരുടെയും ഉപയോഗശൂന്യരായ ബിഷപ്പുമാരുടെയും“ ഇരകളായിട്ടാണ് അദ്ദേഹം അവരെ കണക്കാക്കുന്നത്.
സ്വവർഗ്ഗഭോഗ പ്രചാരണത്തിൻ്റെ ഒരു ചരിത്രം തന്നെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ഇടവകയ്ക്കുണ്ട്. “കാത്തലിക്ക് ലെസ്ബിയൻസ്“, “ഗേ കാത്തലിക്സ്“ എന്നിങ്ങനെയുള്ള ഇടവക സംഘങ്ങൾ അവിടെയുണ്ട്. അവസാനം പറഞ്ഞ സംഘം ഇടവകയുടെ വെബ്പേജിൽ “ഹാപ്പി പ്രൈഡ്“ ആശംസിക്കുന്നതായും കാണാം.
ന്യൂ യോർക്ക് സിറ്റിയിൽ വെച്ച് നടത്തപ്പെടുന്ന വാർഷിക സ്വവർഗ്ഗഭോഗ പ്രദർശനത്തിൽ ഇടവക പ്രദക്ഷിണം നടത്തുകയും സ്വവർഗ്ഗഭോഗ …കൂടുതൽ
ml.news
83

നിയുക്തരായവരിൽ മൂന്നിൽ ഒരാൾ അംശമുടിയെ എതിർക്കുന്നു

നിയുക്ത മെത്രാന്മാരിൽ മുപ്പത് ശതമാനം പേർ വാഗ്ദാനം നിരസിച്ചെന്ന് കർദ്ദിനാൾ മാർക്ക് ഉവല്ലെ സ്പാനിഷ് മാസികയായ വിദ നുവേവയോട് വെള്ളിയാഴ്ച പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുമ്പ്, പത്ത് പേർ മാത്രമേ അപ്രകാരം …കൂടുതൽ
നിയുക്ത മെത്രാന്മാരിൽ മുപ്പത് ശതമാനം പേർ വാഗ്ദാനം നിരസിച്ചെന്ന് കർദ്ദിനാൾ മാർക്ക് ഉവല്ലെ സ്പാനിഷ് മാസികയായ വിദ നുവേവയോട് വെള്ളിയാഴ്ച പറഞ്ഞു.
പത്ത് വർഷങ്ങൾക്ക് മുമ്പ്, പത്ത് പേർ മാത്രമേ അപ്രകാരം ചെയ്തിരുന്നൊള്ളു. കൂടുതൽ പേരും തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുന്നത് സ്വകാര്യ കാരണങ്ങളും അല്ലെങ്കിൽ തങ്ങൾ സഭയ്ക്ക് ദോഷം വരുത്താൻ ആഗ്രഹിക്കുന്നില്ല എന്നതുമാണ്.
മെത്രാൻ തിരുസംഘം ഇത് സ്വീകരിക്കുകയും തങ്ങൾ തിരഞ്ഞെടുത്ത മറ്റ് മൂന്ന് വ്യക്തികളുടെ പട്ടിക മാർപാപ്പയ്ക്ക് നൽകിക്കൊണ്ട് ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
എന്നിരുന്നാലും, തൻ്റെ മുൻഗാമികളുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രാൻസിസ് മറ്റ് ബിഷപ്പുമാരുടെ ജീവിതരേഖകളാണ് താത്പര്യപ്പെടുന്നത്: “കുറച്ച് പ്രാചാര്യന്മാരും കൂടുതൽ [അപ്രകാരം വിളിക്കപ്പെടുന്ന] ആട്ടിടയരും“.
വിശ്വാസസത്യങ്ങളെ മുറുകെ പിടിച്ചതുകൊണ്ട് മാത്രം മതിയാവില്ലെന്നും കാരണം കഴിഞ്ഞ നാല്പത് വർഷങ്ങൾ കൊണ്ട് സംസ്കാരങ്ങളിൽ വന്ന മാറ്റം നിരവധിയാണെന്നും ഉവല്ലെ കണക്കാക്കുന്നു. ഇന്ന് നാം “സംവാദത്തിൻ്റെ പുതിയൊരു ഘട്ടത്തിലേക്ക്“ പ്രവേശിക്കണം.
“സംവാദം“ എന്ന സൂചകപദം ലോകത്തിന് കീഴടങ്ങുക എന്നതിൻ്റെ …കൂടുതൽ
ml.news
91

സ്വവർഗ്ഗഭോഗ വ്യഭിചാരത്തിൻ്റെ പേരിൽ കത്തോലിക്ക സ്കൂൾ ഇരുപതോളം വിദ്യാർത്ഥികളെ പുറത്താക്കി

സ്വവർഗ്ഗഭോഗ വ്യഭിചാരത്തിൻ്റെ പേരിൽ നൈജീരിയിലെ ഉമായിലുള്ള ബിഷപ്പ് ന്വെദോ മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിൽ നിന്നും ഇരുപതോളം വിദ്യാർത്ഥികളെ പുറത്താക്കിയതായി സ്ഥിരീകരിക്കാത്ത മാദ്ധ്യമ റിപ്പോർട്ടുകൾ. സ്വവർഗ്ഗഭോഗ …കൂടുതൽ
സ്വവർഗ്ഗഭോഗ വ്യഭിചാരത്തിൻ്റെ പേരിൽ നൈജീരിയിലെ ഉമായിലുള്ള ബിഷപ്പ് ന്വെദോ മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിൽ നിന്നും ഇരുപതോളം വിദ്യാർത്ഥികളെ പുറത്താക്കിയതായി സ്ഥിരീകരിക്കാത്ത മാദ്ധ്യമ റിപ്പോർട്ടുകൾ.
സ്വവർഗ്ഗഭോഗ വ്യഭിചാരത്തെക്കുറിച്ചുള്ള കേസുകൾ ലഭിച്ചതിനെ തുടർന്ന് സ്കൂൾ അധികാരികൾ ഒരു പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. സ്വവർഗ്ഗഭോഗ പ്രവർത്തികളിൽ ഏർപ്പെട്ട വിദ്യാർത്ഥികളോട് കുമ്പസാരിക്കാൻ സ്കൂൾ മാനേജർമാർ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് അറിയിക്കുകയും ചെയ്തു.
NewsGhana.com.gh (ഡിസംബർ 8) അറിയിക്കുന്നത് പ്രകാരം, സ്വവർഗ്ഗഭോഗ വ്യഭിചാരത്തിൻ്റെ പേരിൽ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത്, “സ്വവർഗ്ഗഭോഗ താത്പര്യങ്ങൾ പാപമല്ല“ എന്ന് പ്രസ്താവിച്ച, ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനോട് ഒത്തുപോവുന്നതല്ല.
#newsExkhwcrhyk
ml.news
106

ഒരു പാരമ്പര്യ സ്ത്രീ സഭാസമൂഹം ഉടൻ തന്നെ രൂപം കൊള്ളും

പഴയ കുർബ്ബാനക്രമം പിന്തുടരുന്ന ഫ്രഞ്ച് ഫ്രട്ടേണിറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഫെറർ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ശാഖ തുടങ്ങാൻ പോവുകയാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ഡൊമിനിക്കൻ സഭ ഉപേക്ഷിച്ച് അവരുടെ …കൂടുതൽ
പഴയ കുർബ്ബാനക്രമം പിന്തുടരുന്ന ഫ്രഞ്ച് ഫ്രട്ടേണിറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഫെറർ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ശാഖ തുടങ്ങാൻ പോവുകയാണ്.
രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ഡൊമിനിക്കൻ സഭ ഉപേക്ഷിച്ച് അവരുടെ യഥാർത്ഥ നിയമാവലിയാണ് ഈ സഭാസമൂഹം പിന്തുടരുക (ചിത്രങ്ങൾ)
പുതിയ സമൂഹത്തിൻ്റെ സ്ഥാപനത്തിന് നേതൃത്വം കൊടുത്തതിൽ രണ്ട് കന്യകാസ്ത്രീകളുണ്ട്. സിയന്നയിലെ വിശുദ്ധ കാതറീൻ്റെ സമൂഹം എന്ന പേരിലാണ് അവർ അറിയപ്പെടുക.
സിസ്റ്റർ മരിയ-കാതറീൻ ദെ ലൂക്ക തൻ്റെ സ്വകാര്യ വ്രതവാഗ്ദാനം നടത്തി. വത്തിക്കാൻ ഇല്ലായ്മ ചെയ്ത ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റിലെ (ചിത്രത്തിൽ) മുൻ അംഗമാണ് അവർ.
ചിത്രം: © chemere.org, #newsJreyshxcis
ml.news
97

“പൈശാചിക ശക്തി“ സെൻ്റ് പീറ്റേഴ്സിൽ പ്രവേശിച്ചെന്ന് കർദ്ദിനാൾ ബർക്ക്

ആമസോൺ സൂനഹദോസിൻ്റെ സമയത്ത് ഒരു “പൈശാചിക ശക്തി“ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രവേശിച്ചെന്ന്, ഫ്രാൻസിസ് പ്രചരിപ്പിക്കുന്ന പച്ചമാമ ആരാധനാസമ്പ്രദായത്തെ പരാമർശിച്ചുകൊണ്ട്, കർദ്ദിനാൾ റെയ്മണ്ട് ബർക്ക് …കൂടുതൽ
ആമസോൺ സൂനഹദോസിൻ്റെ സമയത്ത് ഒരു “പൈശാചിക ശക്തി“ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രവേശിച്ചെന്ന്, ഫ്രാൻസിസ് പ്രചരിപ്പിക്കുന്ന പച്ചമാമ ആരാധനാസമ്പ്രദായത്തെ പരാമർശിച്ചുകൊണ്ട്, കർദ്ദിനാൾ റെയ്മണ്ട് ബർക്ക് TvLibertes.com-നോട് (ഡിസംബർ 8) പറഞ്ഞു.
ഈ അപകീർത്തിക്ക് പ്രായശ്ചിത്തമായി നോമ്പെടുത്ത് പ്രാർത്ഥിക്കാൻ ബർക്ക് ആവശ്യപ്പെട്ടു. ഇത് “വളരെ ഗൗരവമുള്ള“ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 12-ന്, ഗ്വാഡലൂപ്പെ മാതാവിൻ്റെ തിരുനാൾ ദിനത്തിൽ, ജപമാലയും പ്രാർത്ഥനയും ഈ ലക്ഷ്യത്തോടെ നടത്താൻ ആവശ്യപ്പെടുന്ന LeBlogDeJeanneSmits.blogspot.com-ൻ്റെ ഉദ്യമത്തെ അദ്ദേഹം പിന്തുണക്കുന്നു.
ചിത്രം: Raymond Burke, © Joseph Shaw, CC BY-NC, #newsWtfzpvctmi
ml.news
99

വത്തിക്കാൻ തിരുസംഘത്തിൻ്റെ തലവനായി കർദ്ദിനാൾ താഗ്ലെയെ ഫ്രാൻസിസ് നിയമിച്ചു

ഫിലിപ്പൈൻസിലെ സ്വവർഗ്ഗഭോഗ അനുകൂലിയായ മനില കർദ്ദിനാൾ ലൂയിസ് താഗ്ലെയെ, 62, സുവിശേഷവത്കരണ തിരുസംഘത്തിൻ്റെ അദ്ധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഞാറാഴ്ചയാണ് നിയമനം പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ …കൂടുതൽ
ഫിലിപ്പൈൻസിലെ സ്വവർഗ്ഗഭോഗ അനുകൂലിയായ മനില കർദ്ദിനാൾ ലൂയിസ് താഗ്ലെയെ, 62, സുവിശേഷവത്കരണ തിരുസംഘത്തിൻ്റെ അദ്ധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
ഞാറാഴ്ചയാണ് നിയമനം പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ അദ്ധ്യക്ഷനായ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി, 73, ഓർഡർ ഓഫ് ദി ഹോളി സെപ്പിൾക്കയുടെ (Order of the Holy Sepulcher) ഗ്രാൻഡ് മാസ്റ്ററാവും.
2018-ലെ യുവജന സൂനഹദോസിൽ വെച്ച്, ചുവന്ന ളോഹ ധരിച്ചുകൊണ്ട് സ്ത്രീകളെപ്പോലെ ആടുന്ന താഗ്ലെയുടെ വീഡിയോ താഴെ.
#newsEnxbserzde
ml.news
84

നവമെത്രാൻ: ബ്രഹ്മചര്യം ഇല്ലാതാക്കാൻ നിരവധി കാരണങ്ങളുണ്ട്

പുതുതായി നിയമിക്കപ്പെട്ട ഓസ്ട്രിയയിലെ ഗോർക് ക്ലാഗെൻഫൊർട്ടിലുള്ള ബിഷപ്പ് ജോസഫ് മാർകെസ് “ബ്രഹ്മചര്യം ഇല്ലാതാക്കുന്നതിനോട് അനുഭാവം പ്രകടിപ്പിച്ചു“. ക്ലൈനെ സൈറ്റുങുമായുള്ള അഭിമുഖത്തിൽ (ഡിസംബർ 7), താൻ …കൂടുതൽ
പുതുതായി നിയമിക്കപ്പെട്ട ഓസ്ട്രിയയിലെ ഗോർക് ക്ലാഗെൻഫൊർട്ടിലുള്ള ബിഷപ്പ് ജോസഫ് മാർകെസ് “ബ്രഹ്മചര്യം ഇല്ലാതാക്കുന്നതിനോട് അനുഭാവം പ്രകടിപ്പിച്ചു“.
ക്ലൈനെ സൈറ്റുങുമായുള്ള അഭിമുഖത്തിൽ (ഡിസംബർ 7), താൻ ബ്രഹ്മചര്യത്തിന് എതിരല്ലെന്നും “കാരണം എല്ലാ മനുഷ്യനും ഒരു സ്ത്രീ സമീപത്ത് വേണമെന്നും“ അദ്ദേഹം വിശദീകരിക്കുന്നു.
എന്നാൽ: “കുടുംബാഗങ്ങൾ അടുത്തില്ലാത്ത പ്രായമുള്ള വൈദികരുടെ ഏകാന്തന്ത ഞാൻ കണ്ടിട്ടുണ്ട്“.
മാർകെസിനെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യം ഒഴിവാക്കാൻ നിരവധി കാരണങ്ങളുണ്ട്.
ചിത്രം: Josef Marketz, © Pressefoto Katholische Kirche Kärnten, #newsUkvyrzopkf
ml.news
95

ജർമ്മനി, വൈദികർ നയിക്കുന്ന ഇടവകകൾ “ഒഴിവാക്കപ്പെടും“

വൈദികർ നയിക്കുന്ന ഇടവകകൾ “ഒഴിവാക്കപ്പെടും“ എന്ന് ജർമ്മനിയിലെ മാഗ്ദെബൊർഗ് രൂപത അറിയിച്ചുവെന്ന് രൂപതാ മാസികയായ മൊമെൻ്റ് എഴുതുന്നു. രൂപത ഇതിനോടകം തന്നെ 180 ഇടവകകളെ 44 ആക്കി ചുരുക്കിയിട്ടുണ്ട്. ഇടവക …കൂടുതൽ
വൈദികർ നയിക്കുന്ന ഇടവകകൾ “ഒഴിവാക്കപ്പെടും“ എന്ന് ജർമ്മനിയിലെ മാഗ്ദെബൊർഗ് രൂപത അറിയിച്ചുവെന്ന് രൂപതാ മാസികയായ മൊമെൻ്റ് എഴുതുന്നു.
രൂപത ഇതിനോടകം തന്നെ 180 ഇടവകകളെ 44 ആക്കി ചുരുക്കിയിട്ടുണ്ട്.
ഇടവക വൈദികനില്ലാതെ, എട്ടോളം പുതിയ ഇടവകകൾ അത്മായരാണ് നയിക്കുന്നത്.
ആവശ്യത്തിന് സന്നദ്ധപ്രവർത്തകർ ഇല്ലാത്തതിനാൽ പാരിഷ് കൗൺസിലുകളെ നിയമിക്കുന്നതിലും രൂപതയ്ക്ക് പ്രശ്നങ്ങളുണ്ട്.
ചിത്രം: Nederland, via lifesitenews.com, #newsDxnuyyltie
ml.news
134

ഫ്രാൻസിസിൻ്റെ പ്രതിനിധികൾ മറ്റൊരു കന്യകാമഠം കൂടി ഇല്ലാതാക്കി

വത്തിക്കാൻ പ്രതിനിധിയെ എതിർത്ത ഇറ്റലിയിലെ പോർത്തോ വിറോയിലുള്ള “പാവപ്പെട്ട ക്ലാരമാരുടെ“ സഭാസമൂഹത്തിൽ ഉൾപ്പെടുന്ന ആറ് കന്യകാസ്ത്രീകളെ മഠത്തിൽ നിന്നും പുറത്താക്കിയെന്ന് LaNuovaBq.it (ഡിസംബർ 3) അറിയിക്കുന്നു. …കൂടുതൽ
വത്തിക്കാൻ പ്രതിനിധിയെ എതിർത്ത ഇറ്റലിയിലെ പോർത്തോ വിറോയിലുള്ള “പാവപ്പെട്ട ക്ലാരമാരുടെ“ സഭാസമൂഹത്തിൽ ഉൾപ്പെടുന്ന ആറ് കന്യകാസ്ത്രീകളെ മഠത്തിൽ നിന്നും പുറത്താക്കിയെന്ന് LaNuovaBq.it (ഡിസംബർ 3) അറിയിക്കുന്നു.
2017 വരെ 23 വർഷക്കാലം മദർ മരിയ ജൂലിയാന റവാന്യനാണ് മഠത്തെ നയിച്ചിരുന്നത്. 1980-കൾ മുതൽ അവർ തൻ്റെ സഭയുടെ യഥാർത്ഥ അനുഷ്ഠാനം പിന്തുടരാൻ പോരാടുകയായിരുന്നു. വത്തിക്കാൻ അവരെ പിന്തുണച്ചു.
ഫ്രാൻസിസിൻ്റെ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറി. സെപ്റ്റംബർ 2016-ൽ, ചിയോജ്യ ബിഷപ്പ് അഡ്രിയാനോ തിസറല്ലോ അപ്പസ്തോലിക സന്ദർശനം നടത്തുകയും എല്ലാം ശുഭമാണെന്ന് മദറിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഏതാനം മാസങ്ങൾക്ക് ശേഷം, “അധികാരി“ ചമയുന്നു എന്നാരോപിച്ച് അവർക്ക് ഒരു ഡിക്രി ലഭിച്ചു. മഠത്തിൻ്റെ നിയന്ത്രണം സിസ്റ്റർ ഇവാന അസൊളീനി എന്ന പ്രതിനിധിക്ക് നൽകപ്പെട്ടു. ഓഗസ്റ്റ് 2017-ൽ അവർ മദറിനെ സസ്പെൻഡ് ചെയ്യുകയും, നിയമങ്ങളിൽ ഇളവ് വരുത്തുകയും, പ്രാർത്ഥനകൾ കുറയ്ക്കുകയും, എല്ലാ കത്തുകളും നിരീക്ഷിക്കുകയും ചെയ്തു.
ഫ്രാൻസിസ് മാർപാപ്പയ്ക്കും സന്യസ്തർക്കുള്ള തിരുസംഘത്തിൻ്റെ അദ്ധ്യക്ഷനായ കർദ്ദിനാൾ ജോവാം ബ്രാസ് ദെ അവിസിനുംകൂടുതൽ
ml.news
76

സ്വവർഗ്ഗഭോഗ പരിപാടിക്ക് വേണ്ടി ഷോൺബോൺ പരിശുദ്ധ മാതാവിനെ അപമാനിച്ചു - മൂന്ന് ദിവസങ്ങൾക്ക് ശേഷം: ശ്വാസകോശ വഹികാരോധം

ഒരു “അത്ഭുതത്തെക്കുറിച്ച്“ ദൈവനിന്ദാപരമായ പരാമർശം നടത്തിക്കൊണ്ട്, നവംബർ 30-ന്, തൻ്റെ ദൈവനിന്ദ നിറഞ്ഞ hസ്വവർഗ്ഗഭോഗ പരിപാടി, കർദ്ദിനാൾ ഷോൺബോൺ വിയന്ന കത്തീഡ്രലിൽ ആരംഭിക്കുകയുണ്ടായി. അത് “എന്നെ വളരെയധികം …കൂടുതൽ
ഒരു “അത്ഭുതത്തെക്കുറിച്ച്“ ദൈവനിന്ദാപരമായ പരാമർശം നടത്തിക്കൊണ്ട്, നവംബർ 30-ന്, തൻ്റെ ദൈവനിന്ദ നിറഞ്ഞ hസ്വവർഗ്ഗഭോഗ പരിപാടി, കർദ്ദിനാൾ ഷോൺബോൺ വിയന്ന കത്തീഡ്രലിൽ ആരംഭിക്കുകയുണ്ടായി.
അത് “എന്നെ വളരെയധികം സ്പർശിച്ചിരിക്കുന്നു“, “അത് നിങ്ങളെയും സ്പർശിക്കുമെന്ന് എനിക്കുറപ്പാണ്“, അദ്ദേഹം കുമ്പസാരിച്ചു.
“അത്ഭുതം“ ഒരു സ്വവർഗ്ഗഭോഗ യക്ഷിക്കഥയാണെന്ന് പിന്നീട് ബോധ്യമായി. ഓസ്ട്രിയൻ പ്രഭുജനാധിപത്യ മാദ്ധ്യമപ്രവർത്തക ക്രിസ് ലോണറാണ് അത് അവതരിപ്പിച്ചത്.
ഷോൺബോൺ/ലോണർ അറിയിക്കുന്നത് പ്രകാരം, സ്വവർഗ്ഗഭോഗ വ്യഭിചാരം നടത്തിയതിന് നഗ്നരായ രണ്ട് യുവാക്കളെ 1256-ൽ ഇറ്റലിയിലെ മോന്തെവെർജിനയിൽ ഒരു മരത്തിൽ കെട്ടിയിടുകയും മരിക്കാൻ വിടുകയും ചെയ്തു.
എന്നിരുന്നാലും, “പരിശുദ്ധ മാതാവ്“ സൂര്യരശ്മികളയച്ച് അവർക്ക് ചൂട് നൽകുകയും അത്ഭുതകരമായി അവരെ രക്ഷിക്കുകയും ചെയ്തു. ആളുകൾ ഈ സംഭവത്തോടെ “മാനസാന്തരപ്പെടുകയും“ സ്വവർഗ്ഗഭോഗികളെ സ്വീകരിക്കുകയും ചെയ്തു.
ഈ യക്ഷിക്കഥ ക്രൈസ്തവമല്ല. മറിച്ച് കിബൽ ദേവതയുടെ ആരാധനാ സമ്പ്രദായത്തിൽ നിന്ന് ആരംഭിക്കുന്ന രീതികളെയും പാഗൻ പുരോഹിതർ കിബലിൻ്റെ പ്രീതിക്കായി ഷണ്ഡരാക്കപ്പെടുന്നതിനെയും പരാമർശിക്കുന്നതാണ്.
കൂടുതൽ
ml.news
81

ആഫ്രിക്കൻ ‘വന‘ കുർബ്ബാനയോട് കൂടി ആഗമനകാലം ആരംഭിച്ച് ഫ്രാൻസിസ്

ആഗമനകാലത്തിലെ അദ്യത്തെ ഞാറാഴ്ച കോംഗലീസ് സമൂഹത്തിന് വേണ്ടി ഫ്രാൻസിസ് മാർപാപ്പ കുർബ്ബാനയർപ്പിച്ചു. “സാംസ്കാരിക അനുരൂപണം“ പ്രചരിപ്പിക്കാനായി ആഫ്രിക്കൻ ഘടകങ്ങൾ ഉൾക്കൊള്ളിച്ച 1988-ലെ സൈർ കുർബ്ബാനക്രമത്തിലാണ് …കൂടുതൽ
ആഗമനകാലത്തിലെ അദ്യത്തെ ഞാറാഴ്ച കോംഗലീസ് സമൂഹത്തിന് വേണ്ടി ഫ്രാൻസിസ് മാർപാപ്പ കുർബ്ബാനയർപ്പിച്ചു. “സാംസ്കാരിക അനുരൂപണം“ പ്രചരിപ്പിക്കാനായി ആഫ്രിക്കൻ ഘടകങ്ങൾ ഉൾക്കൊള്ളിച്ച 1988-ലെ സൈർ കുർബ്ബാനക്രമത്തിലാണ് ഇതുൾപ്പെടുത്തിയത്.
റോമിലെ ആദ്യ കോംഗലീസ് ചാപ്ലിൻസിയുടെ (chaplaincy) 25-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ കുർബ്ബാന.
കാഴ്ചവെപ്പിൻ്റെ സമയത്ത് കോംഗോ രീതിയിലുള്ള സംഗീതവും നൃത്തവും ഉണ്ടായിരുന്നു. ഇത് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയെ ഒരു വനം പോലെയാക്കി. ചൂളം വിളിയും ഊഞ്ഞാലാട്ടവും മൂലം ഫ്രാൻസിസ് മാർപാപ്പ മുഷിച്ചിൽ അനുഭവപ്പെട്ട രീതിയിലാണ് കാണപ്പെടുന്നത് (വീഡിയോ താഴെ).
ജിറഫുകളെയും, ആനകളെയും, ജർമ്മൻ നാടോടി നൃത്തവും കൂടി ഭാവിയിലെ പ്രകടനങ്ങളിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്റർ ഉപയോക്താക്കൾ ഈ പരിപാടിയെ പരിഹസിക്കുകയുണ്ടായി.
ദിവ്യകാരുണ്യം പലപ്പോഴും കൈകളിലാണ് നൽകപ്പെട്ടത്. ഈ ശീലം പൊതുവെ നിയന്ത്രണമുള്ളതും വത്തിക്കാൻ്റെ അകത്ത് നിരോധിച്ചിട്ട് പോലുമുള്ളതാണ്.
#newsHwktrustrs
ml.news
61

പൂർണ്ണമായ ശ്രദ്ധ: ഫ്രാൻസിസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി

ഏതാനം മാസങ്ങൾക്ക് മുമ്പ് ഫ്രാൻസിസ് ലേസർ ഐ ശസ്ത്രക്രിയയ്ക്ക് വിധേയമായതായി IlMessaggero.it അറിയിക്കുന്നു (ഡിസംബർ 1). റോമിലെ പിയൂസ് പതിനൊന്നാമൻ കത്തോലിക്കാ ആശുപത്രിയിൽ വെച്ചാണ് വിജയകരമായ ശസ്ത്രക്രിയ …കൂടുതൽ
ഏതാനം മാസങ്ങൾക്ക് മുമ്പ് ഫ്രാൻസിസ് ലേസർ ഐ ശസ്ത്രക്രിയയ്ക്ക് വിധേയമായതായി IlMessaggero.it അറിയിക്കുന്നു (ഡിസംബർ 1).
റോമിലെ പിയൂസ് പതിനൊന്നാമൻ കത്തോലിക്കാ ആശുപത്രിയിൽ വെച്ചാണ് വിജയകരമായ ശസ്ത്രക്രിയ നടന്നത്. കൂടിയ തിമിരം മൂലമായിരുന്നു അത്. വളരെ ശ്രദ്ധയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന് ഏതാനം മണിക്കൂറുകൾ മാത്രമേ ചിലവഴിക്കേണ്ടി വന്നൊള്ളു.
തനിക്ക് ഈ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് 2018-ൽ അദ്ദേഹം അറിയിച്ചിരുന്നു.
ചിത്രം: © Mazur, CC BY-SA, #newsAndtaypzbu
ml.news
75

കപടനാട്യക്കാരനായ ഫ്രാൻസിസ്: “വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കരുത്“, “ദൈവശാസ്ത്രം

ദൈവശാസ്ത്രജ്ഞർ അക്കാദമിക്കുള്ളിൽ വെച്ച് ചർച്ച ചെയ്യണമെന്നും “വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കരുതെന്നും“, നവംബർ 29-ന്, ഫ്രാൻസിസ് അന്തർദേശീയ ദൈവശാസ്ത്ര സമിതിയോട് പറഞ്ഞു. തർക്കവിഷയമായ ചോദ്യങ്ങൾ വിശ്വാസികളെ …കൂടുതൽ
ദൈവശാസ്ത്രജ്ഞർ അക്കാദമിക്കുള്ളിൽ വെച്ച് ചർച്ച ചെയ്യണമെന്നും “വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കരുതെന്നും“, നവംബർ 29-ന്, ഫ്രാൻസിസ് അന്തർദേശീയ ദൈവശാസ്ത്ര സമിതിയോട് പറഞ്ഞു.
തർക്കവിഷയമായ ചോദ്യങ്ങൾ വിശ്വാസികളെ “ആശയക്കുഴപ്പത്തിലാക്കുമെന്നും അവരുടെ വിശ്വാസം ഇല്ലാതാവാൻ കാരണമാകുമെന്നും“ അദ്ദേഹം വിശദീകരിച്ചു.
നല്ല ദൈവശാസ്ത്രം ദൈവശാസ്ത്രജ്ഞൻ്റെ ആത്മീയ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, “ദൈവശാസ്ത്രം ജനിക്കുകയും വളരുകയും ചെയ്യുന്നത് ഒരുവൻ്റെ കാൽമുട്ടുകളിലാണ്“.
ഫ്രാൻസിസ് മാർപാപ്പയുടെ രണ്ട് പ്രസ്താവനകളും കപടനാട്യമാണ്. എപ്പോഴും അദ്ദേഹം സ്വയമേവ ആശയക്കുഴപ്പം പാകിക്കൊണ്ടിരിക്കുന്നു, ഉദാഹരണത്തിന് ദൈവം കപട മതങ്ങളെയും ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടും, ക്രിസ്തുവിൻ്റെ ദൈവികതയെ സംശയിച്ചുകൊണ്ടും കൂടാതെ വ്യഭിചാരത്തെ ന്യായീകരിച്ചും.
മറ്റുള്ളവരോട് മുട്ടുകുത്താൻ ആവശ്യപ്പെടുമ്പോഴും, അദ്ദേഹം ഒരിക്കലും കുർബ്ബാനയുടെ സമയത്തോ ദിവ്യകാരുണ്യത്തിൻ്റെ മുമ്പിലോ അപ്രകാരം ചെയ്യാറില്ല.
ചിത്രം: © Mazur, CC BY-SA, #newsCpgwclzpxk
ml.news
83

വീണ്ടും: അനുഗ്രഹിക്കാതെ അനുഗ്രഹിച്ച് ഫ്രാൻസിസ് മാർപാപ്പ

കുട്ടികളുടെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ “ഐ കാൻ“-ൽ പങ്കെടുത്ത 3,500 കുട്ടികൾക്ക് പേപ്പൽ ആശീർവാദം നൽകാൻ, നവംബർ 30-ന് നടത്തിയ പൊതു കൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പ വീണ്ടും വിസ്സമ്മതിച്ചു. …കൂടുതൽ
കുട്ടികളുടെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ “ഐ കാൻ“-ൽ പങ്കെടുത്ത 3,500 കുട്ടികൾക്ക് പേപ്പൽ ആശീർവാദം നൽകാൻ, നവംബർ 30-ന് നടത്തിയ പൊതു കൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പ വീണ്ടും വിസ്സമ്മതിച്ചു.
കൂടിക്കാഴ്ചയുടെ സമാപനത്തിൽ അദ്ദേഹം അവരോട് നിശ്ശബ്ദമായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.
പിന്നീട് ഫ്രാൻസിസ് “ദൈവത്തോട് നമ്മെ അനുഗ്രഹിക്കാൻ ആവശ്യപ്പെടൂ. ആമേൻ“ എന്ന് കൂട്ടിച്ചേർക്കുകയുണ്ടായി. അദ്ദേഹം ദൈവത്തോട് അഭ്യർത്ഥിക്കുകയോ, അവിടുത്തെ നാമത്തിൽ വൈദികനായി സംസാരിക്കുകയോ, കുരിശാകൃതിയിൽ ആശീർവദിക്കുകയോ ചെയ്തില്ല (വീഡിയോ താഴെ).
#newsJpsprgyzvl
ml.news
86

സ്വയം ചെയ്തതിനെ ഫ്രാൻസിസ് മാർപാപ്പ വിമർശിക്കുന്നു: “സ്ത്രീ പൗരോഹിത്യത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?“

മൂന്നാം സഹസ്രാബ്ദത്തിലാണ് ദൈവം “സിനഡാലിറ്റി“ പ്രതീക്ഷിക്കുന്നതെന്ന്, ഫ്രാൻസിസ് അന്തർദേശീയ ദൈവശാസ്ത്ര സമിതിയോട് പറഞ്ഞു (നവംബർ 29). സിനഡാലിറ്റിയെക്കുറിച്ച് സമീപകാലത്ത് പുറത്തിറക്കിയ ഒരു രേഖയ്ക്ക്, അദ്ദേഹം …കൂടുതൽ
മൂന്നാം സഹസ്രാബ്ദത്തിലാണ് ദൈവം “സിനഡാലിറ്റി“ പ്രതീക്ഷിക്കുന്നതെന്ന്, ഫ്രാൻസിസ് അന്തർദേശീയ ദൈവശാസ്ത്ര സമിതിയോട് പറഞ്ഞു (നവംബർ 29).
സിനഡാലിറ്റിയെക്കുറിച്ച് സമീപകാലത്ത് പുറത്തിറക്കിയ ഒരു രേഖയ്ക്ക്, അദ്ദേഹം സമിതിക്ക് നന്ദി പറഞ്ഞു.
“അഭിപ്രായങ്ങളെക്കുറിച്ച് ഒരു സർവ്വേ നടത്താനാണ് സിനഡാലിറ്റിയെന്നാണ് (...) ഇന്നത്തെ ചിന്താഗതി: ‘സ്ത്രീ പുരോഹിതരെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?‘ കൂടുതലും ഇപ്രകാരമായിരിക്കും, അല്ലേ?“
ആമസോൺ സൂനഹദോസിൽ താൻ ചെയ്തതിനെ തന്നെയാണ് ഫ്രാൻസിസ് വിമർശിച്ചത്, അവിടെ തിരഞ്ഞെടുക്കപ്പെട്ട വൈദികരോട് ചോദിക്കുകയുണ്ടായി: “വനിതാ ഡീക്കന്മാരെക്കുറിച്ച് നിങ്ങളെന്താണ് കരുതുന്നത്?“
ചിത്രം: © Mazur, CC BY-NC-SA, #newsAwicbdhipj
ml.news
80

അണ്വായുധങ്ങൾ കൈവശം വെയ്ക്കുന്നത് “അധാർമ്മികമാണെന്ന്“ ഫ്രാൻസിസ് മാർപാപ്പ, ഇത് മതബോധനത്തിൽ എഴുതാൻ ആഗ്രഹിക്കുന്നു

അണ്വായുധങ്ങൾ “അധാർമ്മികമാണ്“, ജപ്പാനിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്രയ്ക്കിടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. “ഇത് മതബോധനത്തിൽ“ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. …കൂടുതൽ
അണ്വായുധങ്ങൾ “അധാർമ്മികമാണ്“, ജപ്പാനിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്രയ്ക്കിടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
“ഇത് മതബോധനത്തിൽ“ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് അറിയിക്കുന്നത് പ്രകാരം, “അണ്വായുധങ്ങൾ കൈവശം വെയ്ക്കുക, ഉപയോഗിക്കുക“ എന്നിങ്ങനെ രണ്ട് കാര്യങ്ങളെയും അസന്മാര്‍ഗ്ഗികത ബാധിക്കുന്നതാണ്.
കൂടാതെ, ആയുധങ്ങൾ നിയന്ത്രിക്കാനാവാത്തതിൽ അദ്ദേഹം യുണൈറ്റഡ് നേഷൻസിനെയും കുറ്റപ്പെടുത്തി. സെക്യൂരിറ്റി കൗൺസിലിലുള്ള ചില രാജ്യങ്ങളുടെ വീറ്റോ അധികാരം എടുത്തു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു [കൂടുതൽ അധികാര കേന്ദ്രീകരണം നടത്താനോ?].
വത്തിക്കാൻ്റെ വിവാദമായ ലണ്ടൺ റിയൽ എസ്റ്റേറ്റ് ഇടപാടിൻ്റെ ആരോപണത്തെ ഒരു “വിജയകരമായ കഥ“ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വത്തിക്കാനിൽ “അഴിമതിയുണ്ടെന്ന്“ സമ്മതിക്കുന്ന വേളയിൽ അത് കണ്ടെത്തിയത് വത്തിക്കാൻ്റെ ഓഡിറ്റർ ജനറലാണെന്ന് അദ്ദേഹം സമർത്ഥിച്ച് പറഞ്ഞു. ആഭ്യന്തര നവോത്ഥാനം “പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു“ എന്നതിന് ഇത് തെളിവാണെന്ന് അദ്ദേഹം ഉപസംഹരിച്ചു.
ചിത്രം: © Mazur, CC BY-SA, #newsQdqgjdblve