ml.news
95

വത്തിക്കാന്റെ രഹസ്യസമിതിയെക്കുറിച്ചുള്ള കിംവദന്തികൾ ശരിയാണ്

പോൾ ആറാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം ഹ്യുമാനെ വീറ്റെ പുനഃവ്യാഖ്യാനം ചെയ്യാൻ വത്തിക്കാൻ ഒരു രഹസ്യസമിതിയെ നിയമിച്ചുവെന്ന കിംവദന്തികൾ രണ്ട് മാസത്തോളമായി പ്രചരിച്ചിരുന്നു. കൃതിമ ഗർഭനിരോധനം, ഈ ചാക്രിക ലേഖനം വിലക്കുന്നുണ്ട്.

"ഹ്യുമാനെ വീറ്റെയുടെ പുനഃവായനയ്ക്കോ പുനഃവ്യാഖ്യാനത്തിനോ വേണ്ടി മാർപാപ്പ ഒരു സമിതിയേയും നിയമിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാൻ സാധിക്കും", ജൂൺ 16-ന് പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ മേധാവി ആർച്ച്ബിഷപ്പ് വിഞ്ചെൻസോ പാലിയ ( ഇദ്ദേഹത്തിന്റെ സത്യസന്ധത തർക്കവിഷയമാണ്), അപവാദങ്ങളെ നിഷേധിച്ചുകൊണ്ട് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ജൂൺ 26-ന് വത്തിക്കാൻ ലേഖകൻ ആന്ദ്രേയ ഗല്ലിയർദൂച്ചി, രഹസ്യസമിതി നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ അതിനെ "മാർപാപ്പയുടെ സമിതിയെന്നല്ല" മറിച്ച് ഒരു "പഠന കൂട്ടായ്മ" എന്നായിരിക്കും വിളിക്കുക. ഹ്യുമാനെ വീറ്റെയെക്കുറിച്ച് ഒരു പഠനക്കുറിപ്പും അവർ പ്രസിദ്ധീകരിക്കും.

ആപേക്ഷികവാദാവും അമോറിസ്‌ ലെത്തീസ്യയെ പിന്തുണയ്ക്കുകയും ചെയ്യുന്ന മോൺസിഞ്ഞോർ ഗിൽഫ്രെദോ മറെങ്കോയുടെ (62) കീഴിലാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. അതിനുള്ള ചിലവ് വഹിക്കുന്നതാകട്ടെ ആർച്ച്ബിഷപ്പ് പാലിയയുടെ പൊന്തിഫിക്കൽ അക്കാദമിയും.

ചിത്രം: © American Life League, CC BY-NC, #newsAaqrnhrwoy