ml.news
62

കർദ്ദിനാൾ റോഡ്രിഗസിന് എതിരയുള്ള ആരോപണങ്ങൾ പുതുക്കികൊണ്ട് ലിസ്പ്രെസ്സോ

ഹോണ്ടുറാസിലെ തെഗുസിൽപ്പയിലുള്ള പുരോഗമന കർദ്ദിനാൾ ഓസ്കർ റോഡ്രിഗസ് മറദിയാഗയ്ക്കെതിരായുള്ള തങ്ങളുടെ ആരോപണങ്ങളിൽ, ഫ്രാൻസിസ് മാർപാപ്പയെ അനുകൂലിക്കുന്ന, ലിസ്പ്രെസ്സോ (ഫെബ്രുവരി 5) ഉറച്ചുനിൽക്കുന്നു.

ഡിസംബർ മാസത്തിൽ, തെഗുസിൽപ്പയിലെ കത്തോലിക്ക സർവ്വകലാശാലയിൽ നിന്നും പ്രതിവർഷം 500,000 യൂറോ വാങ്ങിയതിനും, ക്രമവിരുദ്ധമായ നിക്ഷേപങ്ങളിലൂടെ 1.2 മില്യൺ ഡോളർ ചിലവാക്കിയതിനും, ഇറ്റാലിയൻ മാസിക, റോഡ്രിഗസിനെ കുറ്റപ്പെടുത്തിയിരുന്നു.

ഇടപാട് വ്യക്തിഗത ആവശ്യങ്ങൾക്കല്ലായിരുന്നുവെന്നും അജപാലന ആവശ്യത്തനായിരുന്നെന്നും അദ്ദേഹം മറുപടി നൽകി.

എന്നാൽ, പണം റോഡ്രിഗസിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കാണ് പോയതെന്നും അതിരൂപതയിലേക്കല്ലെന്നും ലിസ്പ്രെസ്സോ ചൂണ്ടിക്കാണിക്കുന്നു. റോഡ്രിഗസിന്റെ സഹായമെത്രാനായ ഹുവാൻ ഹോസെ പിനേദയ്ക്കും പണം ലഭിച്ചിരുന്നു.

സെപ്റ്റംബർ 2017-ൽ, വത്തിക്കാനിലെ അദ്-ലിമിന സന്ദർശനത്തിന്റെ സമയത്ത്, പണത്തിന്റെ ഈ വലിയ കണക്ക് റോഡ്രിഗസ് അവതരിപ്പിച്ച ബാലൻസ് ഷീറ്റുകളിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ലിസ്പ്രെസ്സോ കാണിക്കുന്നു. സഹായമെത്രാനായ പിനേദയ്ക്ക് സർക്കാരിൽ നിന്നും ലഭിച്ച ഒരു മില്യൺ യൂറോയ്ക്ക് മേലെയുള്ള തുകയെക്കുറിച്ചും ഷീറ്റുകളിൽ തെളിവൊന്നും കാണുന്നില്ല.

22 വർഷത്തോളം പരിശുദ്ധ സിംഹാസനത്തിനുള്ള ഹോണ്ടുറാസിന്റെ മുൻ നയതന്ത്രജ്ഞനായി സേവനം ചെയ്ത, അലാഹാന്ദ്രോ വയ്യദാരിസിന്റെ വിധവയായ മാർത്ത അലിഗ്രിയ റൈഹ്‌മാനിൽ നിന്നാണ് മറ്റൊരു ആരോപണം ഉത്ഭവിക്കുന്നത്. ലണ്ടൻ നിക്ഷേപകനായ യൂസ്‌റി ഹെനിന്റെ അടുക്കൽ നിക്ഷേപം നടത്താൻ, ഈ കുടുംബത്തിന്റെ ഒരു സുഹൃത്തായിരുന്ന, റോഡ്രിഗസ് ദമ്പതികളെ വിശ്വസിപ്പിച്ചു. തന്റെ അതിരൂപതയ്ക്ക് 1.2 മില്യൺ യൂറോ നഷ്ടപ്പെടാൻ ഇടയാക്കിയതും ഇതേ നിക്ഷേപകനാണ്. പണം നഷ്ടപ്പെട്ടതായി 2015 ഫെബ്രുവരിയിൽ റൈഹ്‌മാൻ തിരിച്ചറിഞ്ഞു. റോഡ്രിഗസിനെയോ ഹെനിനെയോ ബന്ധപ്പെടാൻ നോക്കിയിട്ട് ഫലം കണ്ടുമില്ല.

ഇത് വരേയ്ക്കും, തനിക്കെതിരെയുള്ള വിമർശനങ്ങൾ ഫ്രാൻസിസ് മാർപാപ്പയുടെ "നവീകരണത്തിന്" എതിരെയുള്ളതാണെന്ന് പറഞ്ഞ് റോഡ്രിഗസ് സ്വയം പ്രതിരോധിക്കുകയാണുണ്ടായത്.

ചിത്രം: Oscar Rodríguez Maradiaga, © Gabriele Merk, CC BY-SA, #newsGcxvcfmjhm