ഫാത്തിമായിലെ അത്ഭുതം ദർശിച്ചവരിൽ ബിഷപ്പിന്റെ അമ്മായിയും
ഒക്ടോബർ 13-ന് നടത്തിയ ഒരു പ്രഭാഷണത്തിൽ തന്റെ ബന്ധുക്കൾ ഉൾപ്പെട്ട ഫാത്തിമായിലെ ആൾക്കൂട്ടത്തിന്റെ ഫോട്ടോ കാണിക്കുകയുണ്ടായി. അമേരിക്കയിൽ വെച്ചാണ് അവർ വിവാഹം കഴിച്ചതെങ്കിലും പോർച്ചുഗലിലുള്ള തങ്ങളുടെ കുടുംബത്തെ ഒക്ടോബർ 1917-ന് സന്ദർശിക്കുകയായിരുന്നു.
പിന്നീട്, കാലാവസ്ഥ അന്ന് മോശമായിരുന്നുവെന്നും മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും അമ്മായി ബിഷപ്പ് ലഗനെഗ്രോയോട് പറഞ്ഞു, "കുട്ടികൾ [മൂന്ന് ദാർശനികർ] വന്നപ്പോൾ മഴ നിൽക്കുകയും, മേഘങ്ങൾ തുറന്ന് സൂര്യൻ വരികയും ചെയ്തു". "സൂര്യൻ താഴേക്കും മുകളിലേക്കും പിന്നോട്ടും മുന്നോട്ടും ചലിക്കുകയും ചെയ്തിരുന്നു, ഏറെക്കുറെ അത് നൃത്തം ചെയ്യുന്നത് പോലെ", അവർ ഓർമ്മിക്കുന്നു. പിന്നീടത് "ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി", "ഏതാനം മിനിറ്റുകൾ നേരത്തേക്ക് അത് ഭൂമിയിലേക്ക് പതിച്ചുകൊണ്ടേയിരുന്നു. പിന്നീട് നിശ്ചലമായി, തിരിച്ചു പോവുകയും ചെയ്തു".
അപ്പോഴാണ് നിലവും തന്റെ വസ്ത്രവും ഉണങ്ങിയെന്ന് അവർ തിരിച്ചറിയുന്നത്. "അതിനെക്കുറിച്ച് കൂടുതൽ ആലോചിക്കും തോറും എനിക്കത് വിശ്വസിക്കാനേ സാധിക്കുന്നില്ല", അവർ തന്റെ അനന്തരവനോട് പറഞ്ഞു.
#newsZvzfzzjkst