ml.news
63

"ദൈവനിഷേധിയും സ്വവർഗ്ഗാനുരാഗിയുമായ" ഫാ. മിലാനി

ഇറ്റാലിയൻ വൈദികനായിരുന്ന ഫാ. ലോറെൻസോ മിലാനിയെക്കുറിച്ച് ക്രിസ്റ്റീന സിക്കാർദി കൊറിസ്‌പൊൺഡെൻസാ റൊമാനയിൽ എഴുതുകയുണ്ടായി. ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിച്ചിരുന്നു. "സുവിശേഷത്തിന്റെ അനുകരിണീയനായ മാതൃകയായിരുന്നു" ഫാ. മിലാനിയെന്നും, "അദ്ദേഹത്തെ പോലെയുള്ള വൈദികരെ നല്കിയതിന് ദൈവത്തിന് നന്ദി പറയുന്നെന്നും" അദ്ദേഹം പറയുകയുണ്ടായി.

സ്കൂളുകളെ കുമ്പസാരവേദിയായി കാണാതെ പാവങ്ങൾക്കുള്ള മോചനദ്രവ്യമായി കരുതുന്ന വിവിധതരം പരീക്ഷണപദ്ധതികളിൽ ഫാ. മിലാനി ഉൾപ്പെട്ടിരുന്നു. അതിനാൽ, ക്രിസ്തീയ അടയാളങ്ങളും, വിശുദ്ധ ചിത്രങ്ങളും കുരിശും ക്ലാസ് മുറികളിൽ നിന്നും അപ്രത്യക്ഷമായി. ലെത്തറ അ ഉന പ്രൊഫെസ്സൊറെസ്സ ("അദ്ധ്യാപികയ്ക്കുള്ള കത്ത്") എന്ന പുസ്തകം 1968-ൽ നടന്ന കമ്മ്യൂണിസ്റ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മാനിഫെസ്റ്റോയായി മാറി. പരാജയമായിരുന്ന ഒരു ഇറ്റാലിയൻ സ്‌കൂളിന്റെ പരിഷ്കകരണത്തിന് അത് കാരണഭൂതമാവുകയും ചെയ്തു.

1954-ൽ 100 അംഗങ്ങൾ മാത്രമുള്ള ബർബിയാന ഇടവകയിലേക്ക് ഫാ. മിലാനിയെ അയച്ചു. "ഇവിടെയുള്ളവർ ഒരു സ്വവർഗ്ഗാനുരാഗിയായും നിരീശ്വരവാദിയായ ഒരു പ്രാസംഗികനായുമാണ് എന്നെ കാണുന്നത്. ഞാൻ എതിർപ്പൊന്നും പ്രകടിപ്പിക്കാത്തതിനാൽ, കുറ്റം സമ്മതിച്ചെന്നും അവർ വിശ്വസിക്കുന്നു", അദ്ദേഹം അമ്മയ്ക്ക് എഴുതി. കത്തുകളിൽ തന്റെ സ്വവർഗ്ഗാനുരാഗത്തെക്കുറിച്ച് ഇടയ്ക്കിടെ ഫാ. മിലാനി പരാമർശിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വക്താവായിരുന്ന അൽബെർത്തോ മെല്ലോനി പോലും ആൺകുട്ടികളോടുള്ള ഫാ. മിലാനിയുടെ ശാരീരികതാത്പര്യത്തെയും സ്വവർഗ്ഗാനുരാഗത്തെയും സമ്മതിക്കുന്നുണ്ട്.

ഫാ. മിലാനിയുടെ പ്രധാന കൃതി ഇസ്‌പിരിയെൻസേ പസ്തൊരാലിയാണ് ("അജപാലന അനുഭവങ്ങൾ"). അതിൽ "നിറയെ അമിതതാത്പര്യങ്ങളും വൈരുദ്ധ്യങ്ങളുമാണെന്ന്" 1958-ലെ ലാ ചിവിലിത്ത കത്തോലിക്ക എഴുതുകയുണ്ടായി. ഇസ്‌പിരിയെൻസേ പസ്തൊരാലിയിൽ അദ്ദേഹം തന്നെക്കുറിച്ച് തന്നെ എഴുതുന്നു, "ഞാൻ എന്റെ ആളുകളിൽ നിന്നും സമാധാനം എടുത്തുമാറ്റി. വൈപരീത്യങ്ങളും ചർച്ചകളും സംഘർഷങ്ങളും നിറഞ്ഞ ചിന്തകൾ മാത്രമേ ഞാൻ വിതച്ചിട്ടൊള്ളൂ. നേതാവിന് ഉതകുന്ന വിധത്തിൽ കർക്കശ്യത്തോട്‌ കൂടി മാത്രമേ ഞാൻ ആത്മാക്കളെയും സാഹചര്യങ്ങളെയും കൈകാര്യം ചെയ്തിട്ടൊള്ളൂ. എനിക്ക് മര്യാദകളോ, ആദരവോ, പ്രവർത്തിപരിചയമോ ഇല്ലായിരുന്നു (പേജ്.146)".

ചിത്രം: Lorenzo Milani, #newsXlvgnkcmea