ഫ്രാൻസിസ് മാർപാപ്പയുടെ വിവാദരേഖയായ അമോറിസ് ലെത്തീസ്യയെ സംബന്ധിച്ചുള്ള ദുബിയക്ക് പിന്തുണയേകിക്കൊണ്ട് "പോളിഷ് സഭയുടെ ഒരു വിഭാഗം" രേഖ തയ്യാറാക്കുകയാണെന്ന് കിംവദന്തികളെ പരാമർശിച്ചുകൊണ്ട് ഇൽ ജൊർണ്ണാലെ (ഒക്ടോബർ 17) അറിയിക്കുന്നു. "ബെർഗോഗ്ലിയോ പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ മൂലം മാത്രമാണ്" രേഖ ഇതുവരെ പ്രസിദ്ധീകരിക്കാത്തതെന്നും "എത്രയും പെട്ടെന്ന്" തന്നെ അത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും പത്രം അറിയിക്കുന്നു. പോളിഷ് പുരോഹിതരുടെയും വിശ്വാസികളുടെയും ഇടയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പിന്തുണയുള്ളവർ കുറവാണ്.