ml.news
50

ഫാത്തിമായിൽ നികൃഷ്ടമായ തിരുപ്പിറവി ദൃശ്യം

ഫാത്തിമായിലെ ജപമാലരാഞ്ജിയുടെ ബസിലിക്കയിൽ ഒരു നികൃഷ്ടമായ തിരുപ്പിറവിദൃശ്യം പ്രദർശനത്തിന് വെച്ചിട്ടുണ്ട്. അവിടെ രണ്ട് വലിയ മരത്തടികൾ അല്പമാത്രം കൊത്തുപണികൾ ചെയ്ത്, വിഗ്രഹാരാധകരുടെ പ്രതിമകൾ കണക്കെ സ്ഥാപിച്ചിട്ടുണ്ട്. ഇവ പരിശുദ്ധ അമ്മയെയും വി. ഔസേപ്പിതാവിനെയും സൂചിപ്പിക്കുന്നതാണത്രേ. ഇവരുടെ ഇടയ്ക്കായിട്ട്, പുൽക്കൂടെന്ന് പറയപ്പെടുന്ന, ഒരു മരക്കഷ്ണവും സ്ഥാപിച്ചിട്ടുണ്ട്.

ട്വിറ്റർ ഉപയോക്താവായ അന്തോണിയോ കറബീനോ ഈ നികൃഷ്ട ദൃശ്യത്തിന്റെ ചിത്രം പങ്ക് വെച്ചിട്ടുണ്ട്. "ലജ്ജാവഹം", "അറപ്പുളവാക്കുന്നത്", "അധഃപതനം", "ആധുനികവാദപരം" എന്നൊക്കെ ഉപയോക്താവ് അതിനെ വിശേഷിപ്പിക്കുന്നു.

ഉപയോക്താവായ ജീന, അതിന് കൂടുതൽ അനുകൂലമായ വ്യാഖ്യാനം നൽകുന്നു, "കുറഞ്ഞ പക്ഷം അവർക്ക് വത്തിക്കാനിൽ നിന്നുള്ള നഗ്ന മനുഷ്യനില്ല".

#newsUzuiirywrd