ml.news
134

ഫ്രാൻസിസിൻ്റെ പ്രതിനിധികൾ മറ്റൊരു കന്യകാമഠം കൂടി ഇല്ലാതാക്കി

വത്തിക്കാൻ പ്രതിനിധിയെ എതിർത്ത ഇറ്റലിയിലെ പോർത്തോ വിറോയിലുള്ള “പാവപ്പെട്ട ക്ലാരമാരുടെ“ സഭാസമൂഹത്തിൽ ഉൾപ്പെടുന്ന ആറ് കന്യകാസ്ത്രീകളെ മഠത്തിൽ നിന്നും പുറത്താക്കിയെന്ന് LaNuovaBq.it (ഡിസംബർ 3) അറിയിക്കുന്നു.

2017 വരെ 23 വർഷക്കാലം മദർ മരിയ ജൂലിയാന റവാന്യനാണ് മഠത്തെ നയിച്ചിരുന്നത്. 1980-കൾ മുതൽ അവർ തൻ്റെ സഭയുടെ യഥാർത്ഥ അനുഷ്ഠാനം പിന്തുടരാൻ പോരാടുകയായിരുന്നു. വത്തിക്കാൻ അവരെ പിന്തുണച്ചു.

ഫ്രാൻസിസിൻ്റെ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറി. സെപ്റ്റംബർ 2016-ൽ, ചിയോജ്യ ബിഷപ്പ് അഡ്രിയാനോ തിസറല്ലോ അപ്പസ്തോലിക സന്ദർശനം നടത്തുകയും എല്ലാം ശുഭമാണെന്ന് മദറിനെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഏതാനം മാസങ്ങൾക്ക് ശേഷം, “അധികാരി“ ചമയുന്നു എന്നാരോപിച്ച് അവർക്ക് ഒരു ഡിക്രി ലഭിച്ചു. മഠത്തിൻ്റെ നിയന്ത്രണം സിസ്റ്റർ ഇവാന അസൊളീനി എന്ന പ്രതിനിധിക്ക് നൽകപ്പെട്ടു. ഓഗസ്റ്റ് 2017-ൽ അവർ മദറിനെ സസ്പെൻഡ് ചെയ്യുകയും, നിയമങ്ങളിൽ ഇളവ് വരുത്തുകയും, പ്രാർത്ഥനകൾ കുറയ്ക്കുകയും, എല്ലാ കത്തുകളും നിരീക്ഷിക്കുകയും ചെയ്തു.

ഫ്രാൻസിസ് മാർപാപ്പയ്ക്കും സന്യസ്തർക്കുള്ള തിരുസംഘത്തിൻ്റെ അദ്ധ്യക്ഷനായ കർദ്ദിനാൾ ജോവാം ബ്രാസ് ദെ അവിസിനും അപേക്ഷകളയച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. ഫ്രാൻസിസ് ഒരിക്കലും കന്യകാസ്ത്രീകളെ വിളിച്ചില്ല.

ഡിസംബർ 2017-ൽ, ജൂലിയാനയുടെ സസ്പെൻഷൻ വത്തിക്കാൻ ശരിവെച്ചു. മഠത്തിൽ വിശുദ്ധരുടെ പ്രത്യേകിച്ച് വിശുദ്ധ മിഖായേലിൻ്റെ ചിത്രങ്ങളും രൂപങ്ങളും “ഒരുപാടുണ്ടെന്ന്“ ആരോപിച്ചായിരുന്നു അത്.

“ഭ്രാന്ത്“ ആരോപിച്ച് മദറിനെ ഒരു മാനസികാലയത്തിൽ ചേർക്കാനുള്ള ശ്രമം പ്രതിനിധി ആരംഭിച്ചു. ഫെബ്രുവരി 2018-ൽ മദറിനെ മഠത്തിൽ നിന്ന് പുറത്താക്കുകയും വ്രതവാഗ്ദാനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അഞ്ച് പേർ അവരെ പിന്തുടർന്നു. ഏഴു പേർ അവിടെ തന്നെ തുടർന്നു, അവരിൽ മൂന്ന് പേർ പിന്നീട് മരിച്ചു.

പാവപ്പെട്ട ക്ലാരമാരായി മദർ ജൂലിയാനയുടെ സംഘം ഒരു സ്വകാര്യഭവനത്തിൽ കഴിയുകയാണ്.

ഫെബ്രുവരി 2018-ലെ വീഡിയോയിൽ ആറ് കന്യകാസ്ത്രീകൾ എങ്ങനെയാണ് അത്മായ വസ്ത്രങ്ങൾ ധരിച്ച് യാത്രാസാമഗ്രഹികൾ കൂടാതെ മഠത്തിൽ നിന്ന് പുറത്തുപോകുന്നതെന്ന് കാണാൻ സാധിക്കും. അവരെ ഒരു ആംബുലൻസാണ് സ്വകാര്യ ഭവനത്തിൽ എത്തിക്കുന്നത്.

#newsBdxrwbcgap